Mar 7, 2011

വല്ലതും തരണേ..
















ആരുമില്ലാരുമില്ലെനിക്കേ,
വല്ലതും തരണേ കനിവുള്ള ചേട്ടാ..
മാമക സമക്ഷം  കിലുങ്ങിവിറക്കുന്നൊരു
തുരുമ്പ് കിണ്ണത്തില്‍ നോക്കി ഞാന്‍ നില്‍ക്കവേ
കണ്ട് ഞാനാ കുരുന്നിന്‍റെയാനനം,
അശ്രു തുളുമ്പുന്ന മാദക ലോചനം..

കൂകിപ്പറക്കുന്ന തീവണ്ടി യാത്രികര്‍
മിക്കരും ഉച്ചമയക്കത്തിലാണുമേ..
യാചന ചാലിച്ചൊരു നാദം കേട്ടതില്‍
ഞെട്ടിയുണര്‍ന്നു ഞാന്‍ കണ്ണുതിരുമ്മവേ,
പൊട്ടിത്തെറിച്ചെന്‍ ഹൃദയഭിത്തികള്‍..
ആ കൊച്ചു കിടാവിനെ കണ്ട മാത്രയില്‍..

കീരിപ്പറിഞ്ഞയാ നിക്കറിലാകെയായി
പറ്റിപ്പിടിച്ചുള്ള കല്മഷ ബിന്ദുക്കള്‍..
ഒട്ടിപ്പിടിച്ചുള്ളരച്ചാണുദരത്തില്‍
ഇഴഞ്ഞിഴഞ്ഞലയുന്ന കുഞ്ഞിവിരലുകള്‍..
പാറിപ്പറന്ന ചെമന്ന തലമുടി
പറ്റിപ്പിടിപ്പിക്കാന്‍ തുനിയുന്നനിലനും.
ആര്‍ദ്രത തുളുമ്പുന്ന കുഞ്ഞിമിഴികളില്‍
ഒഴുക്ക് നിലച്ച കണ്ണീരിന്‍ ശേഷിപ്പ്..!
പൊട്ടിചിരിക്കെണ്ടയാ പഞ്ചാരച്ചുണ്ടത്ത്
വറ്റി വരണ്ടയീര്‍പ്പത്തിന്‍ പാടുകള്‍..

കണ്ണെടുക്കാതെ ഞാന്‍ നോക്കി നില്‍ക്കവേ
കണ്ണിലിഴന്നൂ നേത്രാമ്പു ബിന്ദുക്കള്‍.
പോട്ടിപ്പോളിഞ്ഞയാ തുരുമ്പുകിണ്ണത്തില്‍
നാനയത്തുട്ടോന്നിട്ടു ഞാന്‍ തിരിഞ്ഞതും
നടന്നകലുന്നതാ കൊച്ചു പാദങ്ങള്‍
വല്ലാതും തരണേ എന്നാ നിംനാദമായി..

2 comments:

  1. ഇതാ തന്നിരിക്കുന്നു...

    ReplyDelete
  2. ഗ്രേറ്റ്‌ ...
    സുന്ദരമായ വരികള്‍...
    എനിക്കിഷ്ടപെട്ടു.
    നിന്റെ രജനകളില്‍ ഒരിജിനാലിട്ടി യുണ്ട് ...
    ലാളിത്യവും..
    തുടരുക ..
    നിലക്കാത്ത നീരൊഴുക്ക് പോലെ...

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More