May 13, 2012

ഉമ്മ



















അളന്നാല്‍ തീരാത്ത
കടലാണ്,
പെയ്താല്‍ വറ്റാത്ത
മാനമാണ്,
കേറിയാലൊതുങ്ങാത്ത
കൊടുമുടിയാണ്,
വീട്ടിയാല്‍ വീടാത്ത
കടമാണ്
ഉമ്മ.

15 comments:

  1. അമ്മേ നിന്നമ്മിഞ്ഞപ്പാലില്ലായിരുന്നെങ്കില്‍
    ആമാശയത്തില്‍ നിന്നമൃതില്ലായിരുന്നെങ്കില്‍
    ആത്മാവില്‍ നിന്നുയിരില്ലായിരുന്നെങ്കില്‍
    ഞാനെന്ന പൂജ്യം വെറും വട്ടപ്പൂജ്യമല്ലയോ..?!
    ..............................

    നിലക്കാത്ത സ്നേഹത്തിന്‍റെ അമൃതവര്‍ഷമായി കടന്നുവന്ന
    ഈ മാതൃദിനത്തില്‍ എന്റെ സ്നേഹനിധിയായ പൊന്നമ്മയ്ക്ക് ഒരായിരം പൊന്നുമ്മ.

    ReplyDelete
  2. ഉമ്മ എൻ സ്വർഗ്ഗത്തിൻ നേർവഴി

    ReplyDelete
  3. മാതൃ ദിനാശംസകള്‍......,പ്രിയപ്പെട്ട അമ്മക്ക്

    ReplyDelete
  4. ഉമ്മയ്ക്ക് തുല്യം ഉമ്മ മാത്രം..

    ReplyDelete
  5. "ഉമ്മ" പകരം വെക്കാന്‍ മറ്റൊന്നില്ലാത്ത വാക്ക് .

    ReplyDelete
  6. ഉമ്മക്കൊരായിരമുമ്മ

    ReplyDelete
  7. അളന്നാലുമളന്നാലും തീരാത്ത കടലാണ്,
    സ്നേഹം പെയ്തൊഴിയാത്ത മാനമാണ്,
    കേറിയാലൊതുങ്ങാത്ത കൊടുമുടിയാണ്,
    വീട്ടിയാല്‍ വീടാത്ത കടമാണ്
    ഉമ്മ ! ഇങ്ങനെയുമെഴുതാം സഫീര്‍, എങ്കില്‍പ്പോലും മാതൃത്വത്തിന്റെ മഹിമയെ വിളിച്ചോതുന്ന നല്ല രചനയാണ് 'ഉമ്മ'.

    ReplyDelete
  8. ആ ഉമ്മയുടെ കാല്‍ക്കീഴിലെ സ്വര്‍ഗമാവാന്‍ കഴിയട്ടെ !!!

    ReplyDelete
  9. വളരെ ശരി....
    ഒരു വരിയില്‍ തീര്‍ത്താലും ഒരു മഹാകാവ്യം എഴുതിയാലും
    തീരാത്ത ഭാവമാണ് മാതാവ്.

    ReplyDelete
  10. നല്ല വരികള്‍
    രണ്ട് അക്ഷരങ്ങള്‍ "അമ്മ " ലോകത്തുള്ള മുഴുവന്‍ ചേര്‍ത്തു വെച്ചാലും പകരമാകാത്ത പദം

    ReplyDelete
  11. അളന്നാല്‍ തീരാത്ത
    കടലാണ്,

    ReplyDelete
  12. postingan yang bagus tentang"ഉമ്മ"

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More