നീണ്ട പാതകളെ
അളന്ന് മുറിക്കുന്നതിനിടയില്‍
ഓട്ട വീണതറിഞ്ഞില്ല,
ചെരുപ്പ്.
നെരച്ച വാറുകള്‍
അറ്റു തുടങ്ങിയിട്ടുണ്ട്.
വഴിയിലെ കയറ്റിറക്കങ്ങള്‍
പിറകോട്ടു വലിക്കുന്നത്
പൊട്ടാറായ വാറുകളിലെ
ഞരങ്ങലുകളെ.
എത്ര ഇടവഴികളാണ്
നടന്നു തീര്‍ത്തത്..?
ആയുസ്സറ്റ് വീഴും മുമ്പ്
ഇനിയുമെത്ര വഴിയമ്പലങ്ങള്‍
കയറിയിറങ്ങാനുണ്ട്..?
ആര്‍ക്കൊക്കെയോ വേണ്ടി
തേഞ്ഞു തീരാനൊരു ജന്മം!
ഒടുവില്‍ , ആര്‍ക്കും വേണ്ടാതെ
മരിച്ചു പോവാനും..!
നടന്നു തന്നെ തീര്‍ത്തേക്കാം.
അല്ലെങ്കില്‍ അയലത്തെ പിള്ളേര്‍
നെഞ്ച് കുത്തിക്കീറും.!
പിന്നെയുള്ള ജീവിതം
ഉരുണ്ട് തീര്‍ക്കേണ്ടി വരും..!!
അന്നൊരിക്കല്‍ നീയെന്നോട് ചോദിച്ചു:
ReplyDeleteഞാന്‍ നിനക്ക് "ചെരുപ്പ്" ആകണോ, അതോ
"കുട"യാകണോ എന്ന്..?
ഞാന്‍ പറഞ്ഞു, ചെരുപ്പായാല്‍ മതിയെന്ന്.
കാരണം, നിന്നെപ്പോലെ എനിക്ക് മഴയോടും
ഒത്തിരി ഇഷ്ടമായിരുന്നു..
പിന്നീടാണെനിക്ക് മനസ്സിലായത്,
മഴ പെയ്യുന്ന കണ്ണുകളുമായി നിന്‍റെ ഓര്‍മകളുടെ ഖബറിടത്തില്‍ നഗ്നപാദനായി നില്‍ക്കുമ്പോള്‍..
ചെരുപ്പിനാണ് കുടയേക്കാള്‍ കരുത്തെന്ന്..!
ഓരോ വരിയിലും തിരഞ്ഞു ഞാന്‍ സഫീറിന്റെ കയ്യൊപ്പ് ......അവസാനം ഒടുവിലെ വരിയിലതാ കിടക്കുന്നു ഞാന്‍ തിരഞ്ഞത് ........
ReplyDeleteസഖാവേ സ്വീകരിക്കുക ...........അഭിനന്ദന മുല്ലപ്പൂമാല ..............
ആര്‍ക്കൊക്കെയോ വേണ്ടി
ReplyDeleteതേഞ്ഞു തീരാനൊരു ജന്മം!
ഒടുവില്‍ , ആര്‍ക്കും വേണ്ടാതെ
മരിച്ചു പോവാനും..!
കൊള്ളാം സഫീര്‍ ...!!!
ചെരുപ്പിനാണ് കുടയേക്കാള്‍ കരുത്ത് ല്ലേ ...!
അതന്നെ ചെരുപ്പിന് തന്നാണ് കുടയേക്കാള്‍ കരുത്ത് ...!!
നന്നായിരിക്കുന്നു
ReplyDeleteആശംസകള്‍ !
ജീവിതം നടന്നു തീര്‍ക്കുന്നവനോടൊപ്പം സഹചാരിയായി കൂടുമ്പോഴേ ചെരുപ്പിന്റെ ജന്മം ധന്യമാവുന്നുള്ളൂ അവന്റെ കാല്‍ച്ചുവട്ടില്‍ തേഞ്ഞു തീരുംബോഴേ ചെരുപ്പിന്റെ ജീവിതം സഫലമാവുന്നുള്ളൂ ....
ReplyDeleteകവിത നന്നായിട്ടുണ്ട് .... എല്ലാ ആശംസകളും...........