Nov 25, 2011

തൊട്ടാവാടി















പരിചയപ്പെട്ടിട്ടേയില്ല,
നാം തമ്മില്‍
മുമ്പൊരിക്കലും..

പേര് ചോദിച്ചിട്ടില്ല,
ഫോണ്‍ വിളിച്ചിട്ടില്ല
ഇന്നേ വരെ.

ഒറ്റക്കിരുന്ന് സല്ലപിച്ചിട്ടില്ല.
കൂട്ടത്തിലിരുന്നു
സൊറ പറഞ്ഞിട്ടില്ല.

കണ്ണുപൊത്തിക്കളിച്ചിട്ടില്ല,
അമ്മാനമാടിയിട്ടില്ല,
കൊത്തക്കല്ല് പെറുക്കിയിട്ടില്ല.

ഐസ്ക്രീം വാങ്ങിത്തന്നിട്ടില്ല,
ചോക്ലേറ്റ്‌ തിരിച്ചു തന്നിട്ടില്ല,
ഗ്രീറ്റിംഗ്സയച്ചിട്ടില്ല.

അറിയുക പോലുമില്ല,
നിനക്കെന്നെയും
എനിക്ക് നിന്നെയും..

എന്നിട്ടും,
ഇത് വേണ്ടായിരുന്നു..

വെറുതെ ഒന്ന് തൊട്ടപ്പോഴേക്ക്
ഒന്നുമുരിയാടാതെ
നീ വാടിപ്പോയത്..!!

20 comments:

  1. അല്ലെങ്കിലും നിങ്ങളെന്തിനാ "തൊട്ടാവാടി" ന്ന് വിളിച്ചു അവളെ കളിയാക്കുന്നെ..?
    പാവം, എന്‍റെ തൊട്ടാവാടി..

    ReplyDelete
  2. വെറുതെ ഒന്ന് തൊട്ടപ്പോഴേക്ക്
    ഒന്നുമുരിയാടാതെ
    നീ വാടിപ്പോയത്..!!

    ഒന്ന് തോടുംപഴെക്ക് വാടിപോകുന്നതാണ് പ്രശ്നം...

    ആശംസകള്‍...

    ReplyDelete
  3. തേടിത്തേടി ഞാനലഞ്ഞു
    പാടിപ്പാടി ഞാന്‍ തിരഞ്ഞു
    ഞാന്‍ പാടിയ സ്വരമാകെ
    ചൂടാത്ത പൂവുകളായ്
    ഹൃദയം തേടും ആശകളായ്
    തേടിത്തേടി ഞാന്‍ അലഞ്ഞു ....ഇപ്പോളല്ലേ മനസ്സിലായത്‌, സഫീര്‍ തേടി നടന്നത് തോട്ടാവാടിയെ ആയിരുന്നൂല്ലേ ?


    തോട്ടാവടിയോടു കളിക്ക് നില്‍ക്കല്ലേ ..ചുമ്മാതല്ല അത് വാടിപോകുന്നത് ട്ടോ ?

    ReplyDelete
  4. ഈ തൊട്ടാവാടി എന്ന് പറയുന്നത് വല്ല കോഡും ആണോ? ഇടയ്ക്കിടെ കാണുന്നുണ്ടല്ലോ.
    എന്തായാലും കവിത നന്നായി, വരികളും ആശയവും.

    ReplyDelete
  5. എന്റെ സഫീരെ,
    ഞാന്‍ അപ്പോഴേ പറഞ്ഞതാ തൊട്ടു കളി ഒന്നും വേണ്ടാന്..
    നീ കേട്ടില്ല..

    അറിയാത്ത സ്പര്‍ശം കൊണ്ട് വാടിപ്പോയ നിന്റെ തോട്ടാവാടിയെ മന്ദമാരുതനായ്‌ വന്നു ഉണര്‍ത്തിയാലും...
    ചെറിയ സ്പര്‍ശം കൊണ്ട് വാടുന്നവര്‍ ഇളയ മന്ദമാരുതന്‍ കൊണ്ട് ഉണര്നെക്കാം....

    ReplyDelete
  6. പാവന്‍ തൊട്ടാവാടി ..!

    ReplyDelete
  7. അറിയാതെ കണ്ടൊന്നു കരതലം കൊണ്ടപ്പോള്‍...!!!!

    ReplyDelete
  8. വളരെ ഇഷ്ടായി ട്ടൊ...എത്ര നിഷ്കളങ്ക മനസ്സാണെന്ന് നോക്കിയ്ക്കേ...പാവം...!

    ReplyDelete
  9. തൊട്ടാവാടി നല്ലൊരു പ്രതീകമാണ്....അത് കൊണ്ട് തന്നെ കവിതകള്‍ ഒരുപാടു ഉണ്ട് താനും...പക്ഷെ,നമ്മള്‍ ഭരതന്‍ ടെച്ച് എന്നൊക്കെ പറയുന്ന പോലെ ഇവിടെ ഒരു സഫീര്‍ ടെച്ച് .....അത് തന്നെ ഈ രചനയുടെ വിജയവും...വരട്ടെ ഇനി മുക്കുറ്റി പൂവും മഷിത്തണ്ടും ഒക്കെ ......ആശംസകള്‍

    ReplyDelete
  10. @ Khaadu
    ഉം.. അതും ഒരു പ്രശ്നമല്ലേ ന്‍റെ ചെങ്ങായീ...?
    നന്നിട്ടോ, ഈ വരവിനും വാക്കിനും..


    @Manikandan
    ഹി..ഹി..
    എട്ടനെന്തിനാ ചിരിക്കുന്നേ...?
    എനിക്കും ചിരി വരുന്നു.. ഹി..ഹി..
    നന്ദി..


    @ Jabaar kaa.
    താങ്ക് യു.. വെരിമച്..


    @ Kochumol.
    അതിനു ഞാനൊന്നു തൊട്ടിട്ടല്ലെയുള്ളൂ..?
    പിച്ചിയിട്ടൊന്നുമില്ലല്ലോ...?
    ഒന്ന് തൊടുമ്പോഴെക്ക് വാടിപ്പോകാന്‍ ഇയാളെന്താ കൊച്ചു കുട്ടിയോ..?
    നന്നിയുണ്ടേ.. ഈ അക്ഷരങ്ങള്‍ക്ക്..


    @ Soni
    അങ്ങനെയോന്നൂല്ല ചേച്ചീ...
    ന്നാലും ഒരു......
    ഹി..ഹി..
    എതാലും ഒത്തിരി നന്ദി..കുറെ കാലായല്ലോ ഒന്ന് ഇങ്ങേക്ക് വന്നിട്ട്..?


    @ Jafar Stash
    ഏയ്‌.. അങ്ങനെയോന്നൂല്ല ട്ടോ..
    പുള്ളിക്ക് എന്നോട് മാത്രമേ കുശുമ്പൊള്ളൂ..
    കാറ്റ് വന്നു തട്ടിക്കളിചാലും ഒരു പ്രശ്‌നോം ഇല്ലന്നേ..?!
    ഉം.. സാരല്യ...
    നന്ദിയുണ്ടേ... ഈ വരവിനു..


    @ Faisal kaa.
    ഹാ..ഇക്കാ..
    ഇനിയും വരണം ട്ടോ... നന്ദി..


    @ Muhammad
    ഒത്തിരി നന്ദി..


    @ Shaju
    ആര്..?
    ഇങ്ങേരോ അങ്ങേരോ..?
    നന്ദി..


    @ Namoos kaa.
    ഹേ .. നിറുത്താതെ..
    ബാക്കി പാടൂന്നെ..
    താങ്ക്സ്..


    @ varshini.
    നന്ദി ട്ടോ..
    പാവം ല്ലേ..?


    @ Ismail kaa.
    ഇത്രേ ഒക്കെ വേണോ ന്‍റെ ഇക്കാ..
    ഒത്തിരി നന്ദി ണ്ട്.. ഈ ഇക്കിളിപ്പെടുതലിനു..
    താങ്ക്സ്..

    ReplyDelete
  11. നല്ലവരികള്‍.. ഈ തോട്ടാര്വാടിയുടെ ഒരു കാര്യം.. സ്നേഹത്തോടെ ഒന്ന് ചുംബിക്കാന്‍ പോലും സമ്മതിക്കില്ല. :)

    ReplyDelete
  12. good enthina thotan poyath ...........

    ReplyDelete
  13. “...അറിയുക പോലുമില്ല,
    നിനക്കെന്നെയും
    എനിക്ക് നിന്നെയും..“

    എന്നിട്ടും ഓടിച്ചെന്ന് തൊട്ടാല്‍....
    വടാതിരിക്കുമോ..??
    മനുഷേന് ഇത്രേം ആക്രാന്തം പാടില്ല...!

    ആശംസകളോടെ.. പുലരി

    ReplyDelete
  14. ഇഷ്ടായി ഒരുപാട് .
    ആശംസകള്‍ ..

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More