Nov 3, 2011

സംസം
















തീര്‍ത്ഥ ജലമേ...

കാറ്റ് കരിഞ്ഞുണങ്ങുന്ന
മരുപ്പറമ്പില്‍
കാലിട്ടടിച്ച് കരഞ്ഞ
ഒരു കുഞ്ഞിന്‍റെ കണ്ണീരു‍‍കണ്ട്
പൊട്ടിക്കരഞ്ഞു നീ..

കത്തിയാളുന്ന സൂര്യന്‍റെ
കല്ലേറ് സഹിച്ച്,
ഒരു തുള്ളി പ്രതീക്ഷതേടി
ചരിത്രത്തില്‍ നിന്ന് ചരിത്രത്തിലേക്ക്‌
ഓടി നടന്ന ഒരു പെണ്ണിന്‍റെ
ഹൃദയാഗ്നി കെടുത്തി നീ..

ഉരുകുന്ന മരുക്കാട്ടിലൂടെ
സ്വപ്‌നങ്ങള്‍ നിറച്ച
ഭാണ്ടങ്ങളുടെ ഭാരവും പേറി
ഒഴുകിനടന്ന ഖാഫില ക്കൂട്ടങ്ങള്‍ക്ക്
പൈദാഹമകറ്റി നീ..

യുഗങ്ങളുടെ പേമാരിയില്‍
അന്തകാരം കരകവിഞ്ഞപ്പോള്‍
ചെളി പുരണ്ട് വികൃതമായ
എത്രയോ മാനസങ്ങള്‍ക്ക്
വിശുദ്ധി പകര്‍ന്നു നീ..

സംസം..
നീ ചരിത്രമാണ്.
ഒരിക്കലും വറ്റാത്ത
ചരിത്രം...!

25 comments:

  1. അവിടെ
    നീലവിളികള്‍ക്കും
    നിശ്വാസങ്ങള്‍ക്കും
    ഒരേ താളം.. ഒരേ ഗീതം..

    ഹൃദയ മിടിപ്പുകള്‍
    മനസ്സിലെ മേഘക്കീരുകളില്‍
    കൂട്ടിയുരസുമ്പോള്‍
    കണ്ണുകളില്‍ തുലാവര്‍ഷം..
    കവിളുകളില്‍ വെള്ളപ്പൊക്കം..

    ലക്ഷോപലക്ഷം നാദസ്വരങ്ങള്‍
    വീണയില്ലാതെ തമ്ബുരുവില്ലാതെ
    ദൈവസവിതത്തിലേക്ക്...

    ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്..

    എല്ലാ ബ്ലോഗുജീവികള്‍ക്കും എന്‍റെ
    സ്നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...

    ReplyDelete
  2. മുസാഫിർ... നമിച്ചോട്ടെ ഈ വരികളെ.. ഒരുപാടിഷ്ടപ്പെട്ടു..
    മുസാഫിറിന്നും ബലിപെരുന്നാൾ ആശംസകൾ..

    ReplyDelete
  3. പെരുന്നാള്‍ ആശംസകള്‍.... :)

    ReplyDelete
  4. ഒരിക്കലും വറ്റാത്ത സംസം പോലെ സഫീര്‍ന്റെ കവിത അങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കട്ടെ ..... ബലിപെരുന്നാൾ ആശംസകൾ..

    ReplyDelete
  5. ഒരിക്കലും വറ്റാത്ത സംസം പോലെ സഫീര്‍ന്റെ കവിത അങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കട്ടെ ..... ബലിപെരുന്നാൾ ആശംസകൾ..

    ReplyDelete
  6. ഇക്കാ ..സംസം വെള്ളത്തിന്റെ പരിശുദ്ധി .....കാണിച്ച ഈ വരികള്‍ നന്നായി ഇഷ്ടപ്പെട്ടു ...എല്ലാ നന്മകളും ..ബലിപെരുന്നാള്‍ ആശംസകളും ...നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  7. നീ ചരിത്രവും നീ ഭാവിയുമാണ്...
    നിൻ വറ്റാത്ത നീരുറവകളാണ് ആശ്രയം

    ReplyDelete
  8. അതെ ചരിത്രത്തില്‍ നിന്നും ചരിത്രത്തിലേക്കുള്ള ഓട്ടം തന്നെയണത്.
    ഒരടിമ സ്ത്രീ ഓടിയ വഴിയിലൂടെ ലോകത്തെ ജനതയും ഇന്നുമോടുകയാണ്.

    ReplyDelete
  9. ഒരിക്കലും വറ്റാത്ത ചരിത്രത്തിന്റെ ഒരു തുള്ളി വെളിച്ചം പോലെ ഈ വരികള്‍ ,,നന്നായി.

    ReplyDelete
  10. നല്ല മനോഹരമായ കവിത ....

    ReplyDelete
  11. നന്നായി.. കാവ്യാത്മകമായ തലങ്ങളിലേക്ക് തുറക്കുന്ന ജാലകങ്ങള്‍ ആവട്ടെ കവിതകള്‍ .. ആശംസകള്‍

    ReplyDelete
  12. @ ജെഫു +
    @ അരുണ്‍ലാല്‍ +
    @ കൊച്ചുമോള്‍ +
    @ ജബ്ബാര്‍ കാ +
    @ മണ്ടൂസന്‍ +
    @ ഹരീഷ് +
    @ മയില്‍പീലി +
    @ ജാബിര്‍ +
    @ നാമൂസ്‌ +
    @ കണ്ണന്‍ +
    @ കലവല്ലഭന്‍ +
    @ മുഹമ്മദ്‌ കാ +
    @ ഫൈസല്‍ കാ +
    @ കൃഷ്ണേന്ദു +
    @ ഉസ്മാന്‍ കാ +

    തിരക്കുകള്‍ക്കിടയിലും ഈ മുറ്റത്തെത്തിയതിന് നന്ദി...
    അക്ഷരങ്ങളിലോതുങ്ങാത്ത വാക്കുകളിലൊതുങ്ങാത്ത
    ഹൃദയംഗമായ നന്ദി...

    ReplyDelete
  13. നല്ല വരികള്‍ ആശംസകള്‍, തുടരുക.

    ReplyDelete
  14. ഒത്തിരിയിഷ്ട്ടായിമാഷേ..!
    അക്ഷരത്തെറ്റു തിരുത്തണേ..

    ആശംസകളോടെ..പുലരി

    ReplyDelete
  15. ചരിത്രങ്ങള്‍ ആവര്ത്തിക്കപെടുന്നില്ല എന്നാല്‍ സംസവും അനുബന്ധ സംഭവങ്ങളും അവര്തിക്കപെടുന്ന ഹജ്ജ്പോലെ.....
    മനസ്സിലേക്ക് ചരിത്രത്തെ ആനയിച്ച കവിത. അഭിനന്ദനങള്‍ .......

    ReplyDelete
  16. ഇത്തിരി വൈകി എത്താന്‍.....കവിതയുടെ സംസം നിലക്കാതെ ഒഴുകട്ടെ.....ആശംസകള്‍..........

    ReplyDelete
  17. ഇവിടെ അധികമായി വന്നിട്ടില്ല എന്ന് തോനുന്നു .. ഏതായാലും കവിത മനോഹരം.... ആശംസകള്‍...

    ReplyDelete
  18. ഇവിടെ വരാത്തത് മറ്റൊന്നും കൊണ്ടല്ല.
    കവിതയില്‍ ഞാന്‍
    വട്ടപ്പൂജ്യമാ.
    വെറുതെ വന്നാല്‍ പോരല്ലോ .വല്ലതും പറയും വേണ്ടേ.
    എന്തായാലും ആശംസകള്‍.

    ReplyDelete
  19. @ ഫസലു +
    @ പ്രഭേട്ടന്‍ +
    @ ഗഫൂര്‍ ബായ് +
    @ ഇസ്മായില്‍ കാ +
    @ ഉമ്മു അമ്മാര്‍ +
    @ മുന്പ്രവാസി

    നന്ദി.. ഈ കാണലിനും കുശലം പറച്ചിലിനും..
    ഇനിയും വരണെ..മറക്കാതെ..

    ReplyDelete
  20. കവിത ഇഷ്ടമായി.

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More