Aug 24, 2012

നീലക്കുറുഞ്ഞി പൊഴിയുമ്പോള്‍...



















കടലെന്തിനാണാവോ
നിര്‍ത്താതെ കരഞ്ഞ്കൊണ്ടിരിക്കുന്നത്..?
എന്നെപ്പോലെ അവളെയും 
വേണ്ടപ്പെട്ടവരാരോ പിരിഞ്ഞിട്ടുണ്ടാവണം..!

തോളുരുമ്മി നടക്കുന്ന
മുകില്‍ വേണികള്‍ ചിരിക്കുന്നുണ്ടോ..?
ചിരിക്കരുത്, നാളെ നിങ്ങള്‍ക്കും 
പിരിയേണ്ടി വന്നേക്കാം..!!

സ്വപനങ്ങളൊഴുകുന്ന
ഈ കണ്ണുകള്‍ തുടക്കാന്‍ 
നിന്നെ പറഞ്ഞുവിട്ടത്‌ ആരാണ് കാറ്റേ...?
നിശാഗന്ദി വിരിയുമ്പോള്‍ 
എന്നെ ഉണര്‍ത്താന്‍ മറക്കരുതേ..

രാവുറങ്ങിയിട്ടും 
ഉറങ്ങാത്ത നീല നിലാവേ,
നിനക്ക് നന്ദി..
കരയുന്ന ഈ കണ്ണുകള്‍ കാണാന്‍
നീയെങ്കിലും കണ്ണുതുറന്നല്ലോ..!

സാരമില്ല,
ശിശിരം ഇനിയും വരാതിരിക്കില്ല..
ഇലകളിനിയും പൊഴിയാതിരിക്കില്ല..
നീലക്കുറുഞ്ഞി ഇനിയും പൂക്കാതിരിക്കില്ല..!

16 comments:

  1. ഓര്‍മകളില്‍ ഒരു പെരുമഴയുടെ ഇരമ്പല്‍..
    ചിന്തകളില്‍ ഒരു ചന്ദനത്തിരിയുടെ നറുമണം..
    കണ്ണുകളില്‍ ഒരു കവിതയുടെ നനവ്‌..
    അടുത്തിട്ടില്ലെങ്കിലും അകലുമ്പോള്‍ ഒരു വേദന...
    നീലക്കുറിഞ്ഞിക്ക് നിറമനസ്സോടെ വിട..

    ReplyDelete
  2. കൊള്ളാം കേട്ടോ
    നീലക്കുറിഞ്ഞികള്‍ ഇനിയും പൂക്കട്ടെ

    ReplyDelete
  3. കൊള്ളാം പ്രിയ യാത്രക്കാരാ ...
    കവിത കൊള്ളാം കേട്ടോ
    ഇല്ല .......
    മുകില്‍ വേണികള്‍ ചിരിക്കില്ല
    ഓരോ കാറ്റിലും വേര്‍പാടിന്റെ വേദനയും
    ഒന്ന് ചേരലിന്റെ നിര്‍വൃതിയും
    അനുഭവിച്ചു തീര്‍ക്കുന്നവരാണവര്‍..
    ആശംസകളോടെ.... :)

    ReplyDelete
  4. നന്നായിരിക്കുന്നു.

    ReplyDelete
  5. . ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

    ReplyDelete
  6. നീലക്കുറിഞ്ഞി ഇനിയും പൂക്കാതിരിക്കില്ല, തീർച്ച.

    ReplyDelete
  7. nice one..... "തോളുരുമ്മി നടക്കുന്ന
    മുകില്‍ വേണികള്‍ ചിരിക്കുന്നുണ്ടോ..?
    ചിരിക്കരുത്, നാളെ നിങ്ങള്‍ക്കും
    പിരിയേണ്ടി വന്നേക്കാം..!!"

    ReplyDelete
  8. പൂവിടട്ടെ പ്രണയത്തിന്‍ മുന്തിരിപ്പൂമുല്ല വള്ളി .
    പിരിഞ്ഞു പോവല്ലേ ഇത് പോലെ ഇനിയാരും ...................

    ReplyDelete
  9. ഓണാശംസകള്‍ ആദ്യമേ നേരട്ടെ .... ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ...
    .പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ കട തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))

    ReplyDelete
  10. ഈ നീലക്കുറിഞ്ഞി പൂത്തത് ഞാന്‍ കണ്ടില്ല ...

    ഓണാശംസകള്‍ സഫീറെ

    ReplyDelete
  11. @അജിത്തെട്ടന്‍, ശലീര്‍ അലി, സാബു, ജയരാജ്‌, മന്‍സു, വിജയെട്ടന്‍, മനു, ഇസ്മയില്‍ കാ, കതപ്പച്ച, കൊച്ചുമോളിത്താത്ത.....
    എല്ലാര്ക്കും നന്ദി ട്ടോ..
    എവിടെ വന്നതിനും ആശീര്‍വദിച്ചതിനും..

    ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

    ReplyDelete
  12. കവിത ആസ്വദിക്കാന്‍ ഇത്തിരി മോശമാ ഞാന്‍ .. പക്ഷെ ഇതില്‍ അത്ര അവ്യക്തമായി ഒന്നുമില്ല. ലളിതമായ വരികള്‍.. വ്യക്തമായ പ്രമേയം
    ശിശിരം ഇനിയും വരാതിരിക്കില്ല..
    ഇലകളിനിയും പൊഴിയാതിരിക്കില്ല..
    ഒരല്‍പം നിരാശയോ അതോ വീണ്ടെടുപ്പിന്റെ പ്രതീക്ഷയോ?

    ReplyDelete
  13. പ്രതീക്ഷയുടെ ഇതള്‍ പോലെ.. നന്നായി മുസാഫിര്‍..

    ReplyDelete
  14. @ നിസാരന്‍, @ ജെഫു..
    ഒത്തിരി നന്ദിയുണ്ടേ, ഇവിടെ വന്നു അനുഗ്രഹിച്ചതിനു..

    ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

    ReplyDelete
  15. വരികളൊക്കെ നന്നായി

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More