Jun 24, 2012

കൊട്ടേഷന്‍

















ഉറുമ്പ്
കൊട്ടേഷന്‍ കൊടുത്തു പല്ലിക്ക്,
പാറ്റയെ തട്ടാന്‍ .
പച്ചില
മഞ്ഞയിലയെ അരിഞ്ഞു വീഴ്ത്താന്‍,
കാറ്റിനും.

ഉത്തരത്തിലിരുന്ന്
ചിലന്തിയമ്മ തേങ്ങി.
മാന്കൊമ്പിലിരുന്ന്
അണ്ണാറക്കുഞ്ഞ്
വാലിട്ടടിച്ചു കരഞ്ഞു.
വേലിപ്പടര്‍പ്പിലിരുന്ന് പൂത്താങ്കീരി
ഘോരഘോരം പ്രസംഗിച്ചു.
എന്നിട്ടും,
അന്നര്‍ദ്ധരാത്രിക്ക് കാറ്റ്-
മാവിലയുടെ കഴുത്തറുത്തു.
വെളിച്ചം കണ്ണുമിഴിച്ചു നില്‍ക്കെ
പല്ലികള്‍ പാറ്റയെ 
വളഞ്ഞിട്ടു വെട്ടി..

പിറ്റേന്ന്,
ചുവര്‍ ചേരികളിലും
മാന്ചോടുകളിലും
അനുശോചനത്തിരക്ക്.
പ്രതിഷേധ ജാഥ.
ഹര്‍ത്താലാഘോഷം..
അപ്പോഴും,
കൂര്‍ത്ത ദംഷ്ട്രകള്‍ 
അകത്തേക്ക് ഒതുക്കിവെച്ച്
ചിരിച്ചു കളിച്ചു ഓടിനടന്നു
ഉറുമ്പുപ്രമാണിമാര്‍ .
ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍
അടുത്ത ഇരയെ തേടി
കാറ്റും.

ഒടുവില്‍,
മക്കളുടെ സ്നേഹം കണ്ടു
സഹികെട്ടപ്പോള്‍
ഭൂമി മാതാവ് 
കൊട്ടേഷന്‍ കൊടുത്തു , 
ദൈവത്തിന്..!
ഒരു സുനാമി.
അല്ലെങ്കില്‍ ,
ഒരു റിക്ടര്‍ സ്കൈലിനും അളക്കാനാവാത്ത
ഒരു കുലുക്കല്‍ .
ഒരൊറ്റ കുലുക്കല്‍ ...!!

16 comments:

  1. കേശം കറുക്കട്ടെ, ചുവക്കട്ടെ ,
    കായം വെളുക്കട്ടെ , കറുക്കട്ടെ,
    വേഷ ഭാഷാധികളെന്തുമാകട്ടെ,
    അകത്തുണ്ടെനിക്കും നിനക്കുമൊരു ഹൃദയം.
    അതില്‍ പതയുന്നുണ്ട് ചൂടുള്ള രക്തം.
    ഒറ്റനിറമുള്ള ചെഞ്ചായ രക്തം..
    ഒറ്റനിറമുള്ള ചെഞ്ചായ രക്തം..!!

    ReplyDelete
  2. ദൈവത്തിന്റെ കൊട്ടേഷന്‍ അല്ലെ !! വ്യത്യസ്തമായ ചിന്ത കൊള്ളാം!

    ReplyDelete
  3. ഹഹ ഹ ഹ ഹ ഹ് അ രസന്മുണ്ട് വായിക്കാന്‍..

    ReplyDelete
  4. കാലിക പ്രസക്തമായ ഒരു കലികാല കവിത..
    വരികളിലും വരികള്കിടയിലും ഒരുപാട വായിക്കാന്‍ കഴിയുന്നു..
    അവതരണത്തിലെ വ്യത്യസ്ത പ്രത്യേകം അഭിന്ദനം അര്‍ഹിക്കുന്നു..
    കൂടുതല്‍ പ്രതീക്ഷിക്കുന്നു..
    ഒതുക്കമില്ലാത്ത ഈ അക്ഷര കൂട്ടില്‍ നിന്ന്...

    ReplyDelete
  5. ഈ ക്വട്ടേഷന്‍ വളരെ വ്യത്യസ്തമായിരിക്കുന്നു. സര്‍വംസഹയായ ഭൂമി പോലും ഒരു ക്വട്ടേഷന്‍ കൊടുത്തേയ്ക്കാം അല്ലേ..? [ഒരു സുനാമിയിലാണ് തമിഴ് പുലികളുടെ സ്ട്രൈക് പവര്‍ എല്ലാം തുലഞ്ഞുപോയതും പല്ലില്ലാത്ത പുലികളായിപ്പോയതും എന്ന് ജിനദാസ (ശ്രീലങ്കന്‍ സുഹൃത്ത്) എപ്പോഴും പറയുമായിരുന്നു]

    ReplyDelete
  6. കാത്തിരിക്കാം. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് ഒരു ദിനം വരും.

    ReplyDelete
  7. ചെലവു കുറഞ്ഞ വീടുകള്‍ എന്ന പോലാണ് സഫീര്‍ കവിത പണിയുക .ലളിത സുന്ദരമായി .വാക്കുകളുടെ ചില്ലകളൊടിച്ചു,അക്ഷരങ്ങളുടെ തളിരിലകകള്‍ ചേര്‍ത്തു വെച്ച് അങ്ങനെ ..........അത് കൊണ്ട് തന്നെ ഈ ബ്ലോഗ്‌ എനിക്ക് ഏറെ പ്രിയപ്പെട്ടതും .ആശംസകള്‍ ...........

    ReplyDelete
  8. വായിക്കാന്‍ എളുപ്പം തോന്നിയ ഗഹനമായ കവിത.

    ReplyDelete
  9. നല്ല കവിതാനുഭവം

    ReplyDelete
  10. രസകരം, വ്യത്യസ്തം ഈ ചിന്ത.
    നന്നായി.

    ReplyDelete
  11. നന്നായി കവിത..
    ഗഹനമെങ്കിലും ലളിതമായ വരികള്‍..
    ആശംസകള്‍..

    ReplyDelete
  12. postingan yang bagus tentang"കൊട്ടേഷന്‍ "

    ReplyDelete
  13. കാലികപ്രസക്തിയുള്ള ഒരു കവിത
    നന്നായിരിക്കുന്നു ..

    ReplyDelete
  14. ദദ് ഇഷ്ടപെട്ട്
    ഇതേ ആശയം വച്ച് തന്നെ കഠുകട്ടി കവിതകള്‍ വായിച്ചിട്ടുണ്ട്,
    അതൊക്കെ ഇങനേം രസകരായും പെട്ടെന്ന് മനസ്സിലാവണ പോലേം പറയാംന്ന് ഇപ്പം കണ്ട്
    ആശംസോള്‍ട്ടാ :)

    ReplyDelete
  15. ലളിതം ..ഇഷ്ടായി

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More