Sep 25, 2011

സമയം



















എന്ത് തെറ്റിനാണാവോ
ഈ സമയത്തെ
ദൈവമിങ്ങനെ ശിക്ഷിച്ചത്..?

ഓടിത്തീര്‍ക്കുന്ന
വഴി ദൂരങ്ങള്‍ക്കിടയില്‍
ഒരു വഴിയമ്പലം പോലും
വെച്ച് കെട്ടാത്തതെന്തേ,
ഈ ദൈവം..?!

എന്നില്‍നിന്ന് നിന്നിലേക്കും
നിന്നില്‍ നിന്നെന്നിലേക്കും
പിന്നെയും പിന്നെയും
കിതച്ച് കുതിക്കുന്നതിനിടയിലും
അടി തെറ്റിയിട്ടില്ലല്ലോ,
അതിനൊരു വട്ടം പോലും..?!!

ഉറപ്പാണ്‌,
ഒരിക്കല്‍ നിന്നെ തൊട്ട്
ഓടിക്കിതച്ച് വരുമ്പോള്‍
ഞാനുണ്ടായിരിക്കണമെന്നില്ല,
ഇവിടെ.

അന്ന് ആരെ തൊട്ടിട്ടായിരിക്കും
അത് പിന്നെയും നിന്നിലേക്ക്
വരിക...? ആവോ...?!!

26 comments:

  1. സമയം ആരെയും കാത്തിരിക്കില്ലേ..

    സുന്ദരമായി വർണ്ണിച്ചു

    ReplyDelete
  2. സമയത്തിനു മാത്രം പരാതി പറയാന്‍ സമയം ഇല്ല.

    (വരികളില്‍ കാമ്പ് ഉണ്ട്. കൂടുതല്‍ മിനുക്കിഎടുക്കുക.ആശംസകള്‍)

    ReplyDelete
  3. നിലയ്ക്കാതെ ഓടുന്നു..
    നിലവിളിക്കാതെ ഓടുന്നു...
    ---
    നന്നായിരിക്കുന്നു സമയത്തേക്കുറിച്ചുള്ള കവിത...!

    ReplyDelete
  4. തിരിച്ചു പിടിയ്ക്കാനാവാതെ സമയത്തെ ദൈവം കെട്ടി ഇട്ടിരിയ്ക്കുന്നത് ആ കിതപ്പ് അറിയുന്നതിനായിരിയ്ക്കാം..ആശംസകള്‍.

    ReplyDelete
  5. നന്നായി... ഒരേ സമയം നമ്മൾ ആകുകയും.. നമ്മളിൽനിന്നും അകലുകയും ചെയ്യുന്ന എന്തോ ഒന്ന്... സമയം... ഭാവുകങ്ങൾ...

    ReplyDelete
  6. അസൂയപ്പെടുത്തുന്ന വരികളും ചിന്തയും..

    ReplyDelete
  7. നഷ്ടപ്പെട്ട സമ്പത്ത് ,ആരോഗ്യം ,സ്ഥാനം ഒക്കെ മനുഷ്യന് വീണ്ടെടുക്കാന്‍ സാധിക്കും അല്ലെ
    എന്നാല്‍ നഷ്ടപ്പെട്ട സമയം ഒരിക്കലും വീണ്ടെടുക്കാന്‍ സാധിക്കില്ല അപ്പൊ ഒരു നിമിഷവും പാഴാക്കാതെ കവിത എഴുതികൊണ്ടിരിക്കുകട്ടോ ....

    ReplyDelete
  8. ജീവിതം ആരെയും കാത്തിരിക്കാറില്ല. സമയവും..
    യാത്രക്കിടയില്‍ സമയം അതിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു..
    സമയത്തിന്റെ സഹയാത്രികരായ നാമോ??
    ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പലപ്പോഴും പിന്നിലവുന്നു.....
    എങ്കിലും കുതിക്കുന്ന സമയതോടൊപ്പം കിതക്കുന്ന നമ്മളും യാത്രയിലാണ്..

    ReplyDelete
  9. സമയം അവസാനിക്കുന്നതിനു മുമ്പ് സമയത്തെ കുറിച്ചോര്‍ക്കുക.നമ്മുടെ സമയം ഏതു നിമിഷവും നിലക്കാം.

    ReplyDelete
  10. @ ജാബിര്‍
    കാത്തിരിക്കും ജാബിര്‍.
    സമയത്തെ കാത്തിരിക്കാത്തവരെ സമയം കാത്തിരിക്കും..!
    കേട്ടിട്ടില്ലേ..
    "Time and Tide Wait only for Superman.."
    ഹി..ഹി..
    താങ്ക്സ് ..


    @ കുറുമ്പടി
    അതാണ്‌ സത്യം..! സമയത്തിനൊട്ടും സമയമില്ല..!!
    നന്ദി ട്ടോ.. ഈ വാക്കുകള്‍ക്ക്..
    മിനുക്കാന്‍ ശ്രമിക്കാം..തീര്‍ച്ചയായും.


    @സ്വന്തം സുഹൃത്ത്.
    പ്രിയ സുഹൃത്തേ നന്ദി..
    സമയമില്ലാത്തിടത്ത് ഇങ്ങോട്ട് കേറി വന്നതിനും കമന്റിയതിനും..
    ഇനിയും വരണേ, സമയം കിട്ടുമ്പോള്‍..


    @വര്‍ഷിണി.
    ഇനിയും ദൈവത്തെ ചീത്ത പറയല്ലേ വര്ഷിണീ..
    ഞാന്‍ തന്നെ ഒത്തിരി പറഞ്ഞില്ലേ..
    നന്ദി ട്ടോ..


    @ചെണ്ട.
    അതെ, മണ്ണ് പോലെ..
    ഒരേ സമയം നമ്മള്‍ ആവുകയും നമ്മിലേക്ക്‌ അടുക്കുകയും ചെയ്യുന്ന എന്തോ ഒന്ന്..!!
    നന്ദി...


    @ജെഫു.
    അസൂയപ്പെടാന്‍ മാത്രം ഒന്നും അതിലില്ലന്റെ ജഫൂ..
    ഒരു പാട് നന്ദി. വെറുതെ ആളെ സുഖിപ്പിച്ചതിന്..
    ഹി.ഹി..


    @കൊച്ചുമോള്‍
    അങ്ങനെ എഴുതിയാല്‍ ഒരു നിമിഷവും പാഴാക്കാതെ കമെന്റ്റ്‌ എഴുതേണ്ടി വരില്ലേ കുങ്കുമമേ..
    അപ്പൊ കുങ്കുമം ബ്ലോഗ്‌ അവിടെ വെറുതെ കിടക്കില്ലേ..
    ഒത്തിരി നന്നിയുണ്ടേ..


    @ ശ്ടാഷ്‌
    എടാ മോനെ ജാഫറെ..
    താന്‍ വരെ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയോ..?
    അപ്പൊ ലോകം നന്നായി തുടങ്ങീഡാ..
    മതിയെടാ മോനെ...ഈ അപ്പന്റെ കണ്ണ് നിറഞ്ഞു..
    ങീ ..ങീ..


    @ നമൂസ്‌
    ശരിയാണ് നാമൂസിക്കാ..
    എന്നിട്ടും നമ്മള്‍ക്കൊക്കെ എന്ത് അഹങ്കാരമാണ് പടച്ചോനെ..
    നന്ദിയുണ്ടേ , ഈ വരവിനും കമെന്റിനും..

    ReplyDelete
  11. .......തുടരുകയാണ് 'കാലം' അതിന്റെ അനുസ്യൂതമായ പ്രവാഹം ,,,ആ കാല ചക്ര ഭ്രമണത്തിന് മുമ്പില്‍ വെറുമൊരു മൂക സാക്ഷിയാവാനെ കേവല മര്‍ത്യന് സാധ്യമാകൂ !!

    ReplyDelete
  12. NALLA VARIKAL .... KEEP IT UP ... WILL COME AGAIN REGARDS .....

    ReplyDelete
  13. നല്ല വരികള്‍.
    അല്ല, ഒരു സംശയം, ഈ 'സമയം' ഇല്ലായിരുന്നെങ്കില്‍ അസമയം എന്നൊന്ന് ഉണ്ടാവുമായിരുന്നോ?

    ReplyDelete
  14. ആരെയും കാത്തു നില്‍കാതെ ഒന്നു കിതക്കതെ . ഒന്നു തളരാതെ
    സമയം ഓടി കൊണ്ടിരിക്കുന്നു

    ReplyDelete
  15. യാത്രക്കാരാ......സമയമിപ്പോഴാണ് ഒത്തു വന്നത്.....കവിത വായിക്കാന്‍....ഇഷ്ടായീട്ടോ....
    [എന്‍റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്....സ്വാഗതം.....]

    ReplyDelete
  16. കൂടുതലൊന്നും പറയാന്‍ സമയമില്ല..!
    വരികളില്‍ ഒരു തിളക്കം കാണുന്നു..
    സമയം പോലെ ഇനിയും എഴുതുക..
    സമയമുള്ളോരൊക്കെ വായിക്കട്ടെ..
    സമയം പോലെ വല്ലതും പറയട്ടെ..!
    ഒക്കെ താങ്കളുടെ ‘സമയം’പോലിരിക്കും..!

    ആശംസകളോടെ..പുലരി

    ReplyDelete
  17. നല്ല കവിതയും നല്ല ആശയവും !!!
    മുസാഫിര്‍ ലളിതമായി പറഞ്ഞതുകൊണ്ടാവാം പെട്ടന്നു മനസ്സിലായി !!
    --------------------------------------------
    ചില വാക്കുകള്‍ കൂട്ടിയെഴുതിയാല്‍ ഒന്നും കൂടി ഭംഗിയാവും എന്ന് തോന്നുന്നു
    ഉദാ :എന്നില്‍ നിന്ന് നിന്നിലെക്കും=എന്നില്‍നിന്നു നിന്നിലേക്കും
    :നിന്നില്‍ നിന്ന് എന്നിലേക്കും= നിന്നില്‍നിന്നെന്നിലേക്കും
    :അതിന് ഒരു വട്ടം പോലും.= അതിനൊരു വട്ടം പോലും

    ReplyDelete
  18. @ ബ്ലോഗുലാം
    കാലം തുടരട്ടെ, അതിന്‍റെ പ്രയാണം..
    ജീവിതത്തിന്‍റെ ഓളങ്ങള്‍ വറ്റുന്നത് വരെ നമുക്ക്‌ അതിന്‍റെ പ്രവാഹം നോക്കി ഈ കരക്കത്തിരിക്കാം..
    നന്ദി.. ഈ വാക്കുകള്‍ക്ക്..

    @ വേണുഗോപാല്‍ ജീ..
    സന്തോഷം.. ഈ വരവിനും വാക്കുകള്‍ക്കും..
    ഇനിയും വരണം.. നന്ദി..

    @ സോണി
    നന്ദി..ഈ നല്ല കമെന്റിനു..

    പിന്നെ, എനിക്കും ഒരു സംശയം.
    ഈ "സംശയം" ഇല്ലായിരുന്നെങ്കില്‍
    അസംശയം എന്നൊന്ന് ഉണ്ടാകുമായിരുന്നോ..?

    ടക ഡകാ..

    ReplyDelete
  19. @ ജിത്തു
    സമയം ഓടട്ടെ ജിത്തു..
    നമുക്ക്‌ പിന്നാലെ ഓടാം...
    കിട്ടുവാണെങ്കി കിട്ടട്ടെ..
    അല്ലെങ്കി പോട്ടേ..ന്നു..
    ഹല്ലാ പിന്നെ....!!
    നന്ദി ട്ടോ..


    @ ഇസ്മയില്‍ കാ.
    ആദ്യമായി വന്നതിനും കമെന്റിയതിനുമെല്ലാം ഒത്തിരി നന്നിയുണ്ടേ.. പിന്നെ,
    സമയം ഒത്തു വരുമ്പോഴൊക്കെ ഇനിയും ഈ വഴിക്ക് വരണേ..


    @ പ്രഭന്‍
    സമയമില്ലതിരുന്നിട്ടും ഇങ്ങോട്ട് വന്നതിന് ഒത്തിരി നന്ദി.
    ഏട്ടാ.. കേള്‍ക്കാന്‍ സമയമില്ലെന്നരിയാം..
    എന്നാലും പറയുവാ...
    സമയദോഷമൊന്നും വരാതിരിക്കാന്‍ പ്രാര്‍ഥിച്ചോളണെ..


    @ ഫൈസല്‍ ബാബു
    ഫൈസല്‍ കാ..
    നന്ദി..കമെന്റിനും അഭിപ്രായങ്ങള്‍ക്കും..
    തീര്‍ച്ചയായും തിരുത്താന്‍ ശ്രമിക്കാം..
    ഇനിയും വരണമെന്ന അപേക്ഷയോടെ..

    ReplyDelete
  20. നന്നായി സമയചിന്തകള്‍. തുടരുക.

    ReplyDelete
  21. നന്നായി സമയചിന്തകള്‍. തുടരുക.

    ReplyDelete
  22. നന്നായി സമയചിന്തകള്‍. തുടരുക.

    ReplyDelete
  23. താങ്ക്യു വിനോദേട്ടാ..
    ഇനിയും വരണേ..

    ReplyDelete
  24. എണ്റ്റെ കമ്പ്യുട്ടര്‍ അന്നിത്തിരി കുറുമ്പ്‌ കാണിച്ചു. ഫലമോ ഒന്നിനുപകരം മൂന്ന് കമണ്റ്റ്‌. ഇപ്പോഴാണ്‌ ശ്രദ്ധിച്ചത്‌.

    ReplyDelete
  25. പരീക്ഷയുടെ രണ്ടു മന്നിക്കൂര് പഠിച്ചവന് ഹ്രസ്വമെങ്കില്‍ പഠിക്കാത്തവന് ദൈര്‍ഗ്യമല്ലേ.....? അവന്‍ ആ ഹ്രസ്വമായ സമയത്തെ ആസ്വദിക്കുന്നത് എന്ത് രസതോടെയാണ്. സമയതിലല്ല കാര്യം അത് ഉപയോകപ്പെടുതുന്നതിലാണ്

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More