Sep 7, 2011

തോരാക്കനവുകള്‍




















ഒന്ന്
വക്കുപൊട്ടിയതാണെലും
ആ മുക്കണ്ണന്‍ ചിരട്ടയില്‍
നിനക്കൊരു
ചക്കരപ്പുട്ട് ചുട്ട് തരാന്‍
മണ്ണ് മാന്തിയെടുത്തത്
എന്‍റെ ഹൃദയത്തില്‍ നിന്നായിരുന്നു.

രണ്ട്
ഇന്നലെ വരെ
നീ ഇലയായിരുന്നു.
ഞാന്‍ കാറ്റും.
നാളെ മുതല്‍ നീ കടലാവുക.
ഞാന്‍ മഴയാകാം.

മൂന്ന്
ഹൃദയം പൊള്ളുന്നു.
നിന്‍റെ
ഈ സുഖമുള്ള നോട്ടത്തിലും..!

നാല്
തൊട്ടാവാടിയാണെങ്കില്‍
വെയില്‍ ഉമ്മ വെച്ചിട്ടും
കാറ്റ് വാരിപ്പുണര്‍ന്നിട്ടും
നീ വാടാതിരുന്നത്.?
ഒരിക്കലും നിനക്കാതെ
കുളിരുള്ളൊരു മഞ്ഞു തുള്ളിയായി
ഞാന്‍ നിന്‍റെ കണ്ണില്‍ വര്ഷിച്ചപ്പോഴേക്ക്
നീ വാടിപ്പോയതും..?!

അഞ്ച്
ഒരിക്കലോര്‍മിപ്പിച്ചതല്ലേ,
നീലക്കുറിഞ്ഞി
പിന്നെയും പൂക്കില്ലെന്ന്..?!!

24 comments:

  1. മനസ്സിന്‍റെ ഇറയത്ത്‌ തോര്‍ന്നുതീരാത്ത ചില ഓര്‍മത്തുള്ളികള്‍..

    ReplyDelete
  2. എല്ലാം കിനാവുകള്‍
    നല്ല വരികള്‍, ആശംസകള്‍

    ReplyDelete
  3. ഒന്ന് -

    എന്‍റെ കരളുപ്പും ചേര്‍ത്ത്
    നീയത് തിന്നുന്നത്
    കണ്ടുകണ്ടിരുന്നപ്പോള്‍
    നിറഞ്ഞത്‌
    എന്‍റെ വയറായിരുന്നു.


    രണ്ട് -

    നാളെ മഴയാവുന്നത്
    ഇന്നത്തെ കടല്‍


    മൂന്ന്-

    തണുത്തു പൊള്ളിക്കാതെ
    ഉരുകുകെന്‍ പ്രണയമേ.


    നാല് -

    കുരുന്നിലത്തുഞ്ചത്ത്
    വിരലൊന്നു മുട്ടീപ്പോ
    കുഴഞ്ഞുപോയില്ലേ നീ,
    തൊട്ടാല്‍ക്കുഴഞ്ഞീ


    അഞ്ച്-

    ..................
    എന്നിട്ടുമെന്നിട്ടും
    നീവന്നു പിന്നെയും
    നോക്കിനില്‍ക്കുന്നത്
    പൂവിനോ, എന്നെയോ?

    ReplyDelete
  4. നല്ല വരികള്‍.
    എന്നാലും, അവള്‍ക്ക് ജെ.സി.ബി.കൊണ്ട് മാന്തി മണ്ണപ്പം ചുട്ടുകൊടുക്കേണ്ടായിരുന്നു. അവളെന്താ മണ്ണിരയോ?

    "ചക്കരപ്പുട്ട് ചുട്ട് തരാന്‍
    പൊടിച്ചെടുത്തത്
    എന്‍റെ ഹൃദയമായിരുന്നു."
    എന്ന് മതിയായിരുന്നില്ലേ?

    ReplyDelete
  5. ഹി.ഹി..
    ഈ കൊള്ളിക്കു വല്ലാത്ത പുകയാ...

    കോട്ടുമ്പോ തലക്കിട്ടു തന്നെ കൊട്ടണം..
    കാണിച്ചു തരാട്ടോ...
    ഹി..ഹി..

    ReplyDelete
  6. excellent... അസൂയ തോന്നുന്നതില്‍ അത്ഭുതമില്ല..!!!!

    ReplyDelete
  7. ബാല്യകാല സഖിയെ നീ എവിടെ?

    ഒരിക്കൽ ഓർമ്മിപ്പിച്ചതല്ലേ...

    ഞാൻ വീണ്ടും വരില്ലെന്ന്

    ReplyDelete
  8. ഒരു വട്ടം പറയാതെ അറിയുമെന്‍ മനമെന്നു പലവട്ടം മനസ്സില്‍ മോഹിച്ചിരുന്നു ............വാടാത്ത പൂക്കളും പറയാത്ത മോഹവും മധുരിക്കും ഓര്‍മ്മയാണിന്നുമെന്നും ....

    ReplyDelete
  9. വളരെ മനോഹരം...
    ഈ പ്രണയവും...
    ഭാഷയും..
    നിറയുന്ന,അലിയുന്ന,
    വിതുമ്പുന്ന ഹൃദയവും....!

    ReplyDelete
  10. സോണി ബഹനെ
    വീണ്ടുമൊരു കവയിത്രിയാക്കിയ
    മനോഹരമായ വാക്കുകളുടെ
    ഉറവയും നിന്നില്‍ നിന്നായല്ലോ മുസാഫിര്‍....
    അഭിമാനിക്കുക....

    "തണുത്തു പൊള്ളിക്കാതെ
    ഉരുകുകെന്‍ പ്രണയമേ."

    ReplyDelete
  11. പ്രണയം പൂത്തിടങ്ങളില്‍
    കോറി വലിച്ചിടുന്ന വരികള്‍ക്ക്
    'എങ്കിലും' സുഖമുണ്ട്...
    ജീവിതത്തിന്റെ എല്ലാ യാമങ്ങളിലും
    കെട്ടിപ്പിടിച്ചുറങ്ങാന്‍ ഇപ്പോള്‍
    ''ഹൃദയം പോലുന്ന സുഖമുള്ള ആ നോട്ടം''
    മാത്രം..

    ReplyDelete
  12. പ്രണയം സുന്ദരമാണ്, പ്രണയിക്കാത്തിടത്തോളം കാലം..

    @ ഷാജു +
    @ സോണി ചേച്ചി +
    @ ജബ്ബാര്‍ കാ +
    @ ജെഫു +
    @ ജാബിര്‍ +
    @ കൊച്ചുമോള്‍ +
    @ നൗഷാദ്‌ +
    @ വല്യെക്കാരന്‍

    ഒരായിരം നന്ദി..
    ഈ സ്നേഹത്തിന്,അഭിവാദനങ്ങള്‍ക്ക്,അഭിപ്രായങ്ങള്‍ക്ക്..

    "തണുത്തു പൊള്ളിക്കാതെ
    ഉരുകുകെന്‍ പ്രണയമേ.."

    ReplyDelete
  13. ഇതെന്താ മുസാഫിര്‍, ഞങ്ങളൊക്കെ കുരിശുകളോ...?
    ഹ... ഹ...

    ReplyDelete
  14. ഉം.....വരികളിഷ്ടപെട്ടു. അക്കങ്ങളിട്ട് തിരിച്ചെങ്കിലും എല്ലാം മറ്റൊന്നിനോട് ചേര്‍ന്ന്തന്നെയിരിക്കുന്നു. കൊള്ളാം മാഷേ. ആശംസോള്ട്ടാ

    പിന്നേയ്; ഇനി പുട്ടുണ്ടാക്കുമ്പൊ സ്ഥലം ഇച്ചിരി മാറ്റി പിടി. വളക്കൂറുള്ള നല്ല കളിമണ്ണ് അല്പം മുകളീന്ന് എടുത്തുണ്ടാക്ക്. അവള്‍ക്കിഷ്ടപെടുംന്നേ ;)

    ReplyDelete
  15. @ സോണി
    ഹ.. സംഗതി ചേച്ചിക്ക് മാത്രേ പിടിത്തം കിട്ടീട്ടുള്ളൂ ട്ടോ..
    മറ്റാരോടും പറയണ്ട..ഹി ഹി..

    @ ചെറുത്‌
    ഹ.. ആ കളിമണ്ണ് എടുത്തിട്ടാണല്ലേ ചെറുതിന്‍റെ കയ്യിലിരിക്കുന്ന ആ ചെറിയ ചെടി ഇങ്ങനെ തഴച്ച് വളരുന്നത്..?
    അത്രയും വളക്കൂറ് ഇവിടെയൊന്നും ഇല്ലേ..യ്..
    ഇക്കാ, അതീന്നു കൊറച്ചു തരില്ലേ, അടുത്ത പുട്ടിന്..? പ്ലീസ്‌...
    :) :)

    ReplyDelete
  16. വല്ലവന്‍‌റേം മണ്ണെടുത്ത് പുട്ട് ചുട്ട് കൊടുത്താല്‍ ഇനീം ഇത് പോലെ പാടി നടക്കേണ്ടി വരുംട്ടാ. കാണാം!

    ReplyDelete
  17. @ ചെറുത്‌
    ഞാന്‍ സുല്ലിട്ടേ..യ്‌..

    ReplyDelete
  18. ഞാന്‍ പറയാന്‍ വന്നപ്പോഴേക്കും എല്ലാവരും പറഞ്ഞു പോയി അല്ലെ.. ഇനിയെന്ത് പറയാനാ.
    എല്ലാം കഴിഞ്ഞില്ലേ.
    എന്തായാലും നന്നായി.....
    ഇനിയും ഒരുപാട പ്രതീക്ഷിക്കുന്നു.

    ReplyDelete
  19. valare ishtappettu kavitha vaayikkan kshanichchathil nandi.eninyum nalla krithikal pratheekshikkunnu.

    ReplyDelete
  20. കുഞ്ഞു കവിതകള്‍ കൊള്ളാം ,നന്നായിട്ടുണ്ട്... മണ്ണിന്‍റെ ഹൃദയം മാന്തിയെടുത്ത് കീശ നിറയ്ക്കുന്ന കാലത്ത് ഹൃദയത്തില്‍ നിന്ന് മണ്ണ് വാരിയെടുത്ത് .....ഭാവുകങ്ങള്‍ ...

    ReplyDelete
  21. @ സ്ടാഷ്‌
    നന്ദി... ഇനിയെങ്കിലും കുറച്ചു നേരത്തെ ഇങ്ങ് പോര്...
    അല്ലെങ്കി താന്‍ വരുമ്പോഴേക്ക് എല്ലാരും പോകും..
    ഹി..ഹി.

    @കൃഷ്ണേന്ദു..
    ഓ... വളരെ നന്ദി.. ഈ വരവിനു.. കമെന്റിനു..
    ഇനിയും വരണേ..കാത്തിരിക്കും ട്ടോ.

    @ സുഹൃത്ത്‌.
    സ്വന്തം സുഹൃത്തിന് സ്വന്തം സുഹൃത്തിന്റെ ഒരുപാട് നന്ദി..

    @ ഡോ: മുഹമ്മദ്‌ കോയ
    നന്ദി ഡോക്ടര്‍..തിരക്കിലും ഈ കുഞ്ഞുബ്ലോഗില്‍ എത്തി നോക്കിയതിനു.. അഭിപ്രായങ്ങള്‍ക്ക്..
    ഇനിയും പ്രതീക്ഷിക്കുന്നു..

    ReplyDelete
  22. ഈ നീ ആരാ..........എല്ലാ കവിതയിലും ഒരാ‍ൾ തന്നെ ആണോ ഈ നീ

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More