Sep 6, 2012

തിരച്ചിലുകള്‍















പച്ചയുടുത്ത തെങ്ങോലകളില്‍
പെയ്തൊഴിഞ്ഞ മഴയുടെ
കണിക തിരയുന്നുണ്ട്,
വെയില്‍..

പിണങ്ങിയൊഴുകുന്ന പുഴവക്കത്ത്
മാനം കാണാന്‍ വരാറുള്ള
പരല്‍ മീനുകളെ തിരയുന്നുണ്ട്,
പൊന്മ.

കടപ്പുറത്തെ മണല്‍ പരപ്പില്‍ 
തിരമാല മറന്നു വെച്ച 
നനവ്‌ തിരയുന്നുണ്ട്,
കാറ്റ്..

ഇടവഴിയിലെ മാളങ്ങളില്‍
മഴ നനക്കാത്ത മണ്ണിന്‍റെ
പുതുമണം തിരയുന്നുണ്ട്,
അപ്പൂപ്പന്‍ താടി.

ഉമ്മറത്തെ ഇറവെള്ളത്തില്‍
ഇന്നലെ മരിച്ചയെന്‍ സ്നേഹത്തിന്‍റെ
ഫോസിലുകള്‍ തിരയുന്നുണ്ട്,
ഞാന്‍..

7 comments:

  1. ഓരോ മഴത്തുള്ളികളിലും നീയുണ്ട്..
    നിന്റെ നിനവും നിശ്വാസവുമുണ്ട്..
    മഴയോര്‍മകളുടെ കുളിരുവറ്റാത്ത ഇക്കരയില്‍
    ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട്..
    നീ മറന്നു വെച്ച ഈ കടലാസുതോണിയുമായി...

    ReplyDelete
  2. അനന്തമായ തിരച്ചിലല്ലേ ഇവിടെ എങ്ങും?.... നന്നായി

    ReplyDelete
  3. ഇഷ്ടമായി. ഒരു പാട്

    ReplyDelete
  4. മുസാഫിര്‍ ...........എന്നും എഴുതണം ,ഇത് പോലെ എന്തെങ്കിലും ............ആശംസകളോടെ ..........പ്രിയ വായനക്കാരന്‍ ............................

    ReplyDelete
  5. ലളിതമായ ചില വരികളില്‍ വര്‍ത്തമാനകാലത്തെ സ്ഫുടമാക്കി.മനുഷ്യമനസ്സിനെയും.

    ReplyDelete
  6. തിരച്ചിലിന്റെ വര്‍ത്തമാനം മനോഹരമായി
    അഭിനന്ദനങ്ങള്‍

    ReplyDelete
  7. വിജയേട്ടന്‍ +
    ജാഫര്‍ +
    ഇസ്മായില്‍ മാഷ്‌ +
    മുഹമ്മദ്‌ കാ+
    അഷ്‌റഫ്‌ കാ..

    ഓതിടുന്നു ഒറ്റവാക്കില്‍, മൈ ഹൃദയം നിറഞ്ഞ നന്നിയും കടപ്പാടും..
    ഇനിയും വരുമെന്ന പ്രത്യാശയോടെ..

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More