Dec 6, 2011

പ്രിയപ്പെട്ട ബാബരീ..
















പ്രിയപ്പെട്ട ബാബരീ..

ഓര്‍മകളില്‍ പെയ്തു തീരാത്ത
വേദനയാണ് നീ..
സിരകളില്‍ അലിഞ്ഞു പോവാത്ത
വികാരവും..

കണ്ണുകളില്‍ കനവ് വറ്റാത്ത
കുളിരായിരുന്നു നീ.
കാതുകളില്‍ ഒലിയടങ്ങാത്ത
മധുര വീചിയും..

ഭാരത മാതാവിന്‍റെ
തറവാടിത്തമായിരുന്നു നീ..
മതേതരത്വത്തിന്റെ മണിഗോപുരവും.
ചരിത്ര സന്ധ്യകളിലെ 
വഴിവിളക്കായിരുന്നു നീ.. 
പാരമ്പര്യ മഹിമയുടെ മായാചിത്രവും.

സ്വതന്ത്ര ഭാരതത്തിന്‍റെ
അഭിമാനസ്തംഭമായിരുന്നു നീ..
ശതകോടി ജനതയുടെ പൈതൃകവും.
ധര്‍മ്മസ്നേഹത്തിന്‍റെ
ദൈവസവിധമായിരുന്നു  നീ..
ധന്യജീവിതങ്ങളുടെ നിശ്വാസതാവളവും.


എന്നിട്ടുമെന്തേ,
നിന്‍ ഓമന താഴികക്കുടങ്ങളെ
അവര്‍  തച്ചുതകര്‍ത്തു..?
നീലവാനിലലഞ്ഞ നിന്‍ ബാന്കൊലിയെ
അവര്‍ അറുത്ത്‌ മാറ്റി..?
സ്നേഹത്തില്‍ ദ്വതിച്ച നിന്‍ ചെരാതുകള്‍
അവര്‍ ഊതിക്കെടുത്തി..?

അറിയില്ലെനിക്ക്,
നിനക്കുമതിനുത്തരം..!


തപിക്കുന്ന മാനസം ഊതിത്തണുപ്പിച്ച്,
പിടക്കുന്ന തന്ത്രികള്‍ മുറുകെ പിടിച്ച്,
ഒഴുകുന്ന നയനങ്ങള്‍ ഇറുക്കിയടച്ച്
നേരുന്നു ഞാന്‍ ബാബരീ..
നിനക്കാത്മ ശാന്തി..

നിന്‍ മരിക്കാത്ത സ്മൃതികള്‍ക്ക്,
ഉണങ്ങാത്ത ഓര്‍മകള്‍ക്ക്,
ഉറങ്ങാത്ത സ്മരണകള്‍ക്ക്
നിത്യശാന്തി...

14 comments:

  1. വാക്കില്ല പറയാന്‍,
    ഇനി അക്ഷരങ്ങളും കുറിച്ചിടാന്‍..
    ബാബരീ നിനക്കായി,
    നിന്‍ മരിക്കാത്ത സ്മൃതിക്കായി..

    കണ്ണുനീരില്ല, കണ്ണില്‍
    ഒഴുക്കിടാന്‍ നിനക്കായി..
    ഹൃദയത്തിലെരിയും നിന്‍
    സ്മൃതികള്‍ നനച്ചിടാനായി..

    ReplyDelete
  2. ഇഷ്ടായി
    നല്ല വരികള്‍

    ആ വികാരം തച്ചു തകര്‍ത്ത കളിക്കൂത്തുകള്‍ എന്തിനായിരുന്നു ഈ മുറിവുണ്ടാക്കിയത്
    നാം ഇന്ത്യന്‍സ്

    ReplyDelete
  3. പരമ കാരുണ്യകനും കരുണാ നിധിയുമായ രക്ഷിധാവിന്റെ നാമത്തില്‍ ,
    "നിശ്ചയം നിങ്ങളുടെ ദൈവം പൊറുത്ത് തരുന്നവനാണ് 18: 58; "
    "Let them forgive and show indulgence - don't you yearn that Allah may forgive you -- 24: ൨൨"
    നമ്മുക്ക് പൊറുക്കാം , മറക്കാം , നല്ല ഒരു നാളേക്ക് പ്രാര്‍ത്ഥിക്കാം

    ReplyDelete
  4. പ്രാർത്ഥിക്കാം

    ReplyDelete
  5. ഇന്ത്യന്‍ മതേതരത്വതിന്റെ കടക്കല്‍ കത്തിവെച്ച ഒരു കറുത്ത ദിനത്തിന്റെ
    ഓര്‍മ്മയില്‍ നിന്നും വേദനയോടെ എഴുതിയ നല്ല രചന !!!
    മുസാഫിര്‍ നമുക്കും പ്രാർത്ഥിക്കാം!! ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും ഏക സഹോദരന്‍മാരായി കഴിയുന്ന ഒരു നല്ല ഭാരതത്തിനായി !!
    അവസരോചിതമായ കവിത

    ReplyDelete
  6. കൊള്ളാം....നല്ല വരികള്‍ ഇഷ്ടായിട്ടോ ...

    ReplyDelete
  7. തകര്‍ന്നു വീണ മതേതരത്വത്തിന്റെ ചുമരുകള്‍ തേങ്ങുന്നുണ്ടാവില്ലെ .." ഞാനെത് തെറ്റാണു ചെയ്തത് .. ഇത്രമാത്രമെന്നെ ക്രൂശിക്കുവാന്‍.."
    നല്ല വരികള്‍..

    ReplyDelete
  8. നല്ല കവിത, മതേതരത്വ ഇന്ത്യയുടെ ചെകിട്ടത്തേറ്റ അടിയായിരുന്നു ബാബരി ധ്വംസനം.

    ReplyDelete
  9. നിലക്കാത്തയലയായ്
    മനസ്സിന്‍റെ തേങ്ങലില്‍
    ഒരു കീറ് സ്വപ്നം ഞാന്‍ കാണ്‍കെ.......
    ഹിന്ദു മുസല്‍മാന്റെ ഹൃത്തിലാ ബാബരി.......
    കണ്ണുനീര്‍ ചാലുകള്‍ തീര്‍പ്പൂ.......
    .................................................
    നന്ദി മുസാഫിര്‍.........മനസ്സ് തൊട്ട വായനക്ക്......

    ReplyDelete
  10. ഓര്‍മ്മക്കുറിപ്പ്‌ നന്നായി, ഈ ദിവസം തന്നെ.

    ReplyDelete
  11. എന്നിട്ടുമെന്തേ,
    നിന്‍ ഓമന താഴികക്കുടങ്ങളെ
    അവര്‍ തച്ചുതകര്‍ത്തു..?
    നീലവാനിലലഞ്ഞ നിന്‍ ബാന്കൊലിയെ
    അവര്‍ അറുത്ത്‌ മാറ്റി..?
    സ്നേഹത്തില്‍ ദ്വതിച്ച നിന്‍ ചെരാതുകള്‍
    അവര്‍ ഊതിക്കെടുത്തി..

    നല്ല വരികള്‍..

    ReplyDelete
  12. നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More