വെളുത്ത ചുമരിലെ
തുരുമ്പ് തിന്ന ആണിത്തലപ്പില്‍
വേര്‍പ്പടിന്‍റെ അക്കങ്ങള്‍
തൂങ്ങിയാടുന്നുണ്ട്.
തണുത്തുറഞ്ഞ മകരപ്പുലരിയിലും
മഞ്ഞുകണങ്ങളായി പെയ്യുന്നത്
കിതച്ചോടുന്ന നിമിഷങ്ങളുടെ
വിയര്‍പ്പുതുള്ളികള്‍.
കണ്ണ് ചുവന്ന അവധി ദിനങ്ങള്‍ക്ക്
അസ്തമയ സൂര്യന്‍റെ
നിസ്സംഗത.
കലണ്ടറിലെ നരച്ച താളുകള്‍ക്ക്
വയോധികതയുടെ ഞെരങ്ങലുണ്ട്,
കാറ്റ് വീശുമ്പോള്‍.
പെയ്തുതോര്‍ന്നര്‍ന്ന സ്വപ്നങ്ങളില്‍
മുളക്കാത്ത മോഹങ്ങളെ
പഴിച്ച്, വിലപിച്ച്
ഒരു ഡിസംബര്‍ കൂടി നടന്നകലുകയാണ്..
ഇവിടെ
ReplyDeleteആയുസ്സിന്‍റെ കണക്കുപുസ്തകത്തില്‍ നിന്ന്
ഒരേട്കൂടി പറിഞ്ഞു പോവുന്നു..
ഇന്നലെകളില്‍ നാം ജീവിച്ചില്ല,
ഇന്നു നാം ജീവിക്കുന്നുമില്ല,
ഇനി നാളെയെങ്കിലും നമുക്ക് ജീവിക്കാനോക്കുമോ..?
നമ്മെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി..?!!
ഗുഡ്‌ബൈ ഡിസംബര്‍...! വെരി ഗുഡ്ബൈ..!
ഡിസംബറിന്റെ നഷ്ടം എന്നാല്‍ ഒരു വര്‍ഷത്തിന്‍റെ മുഴുവന്‍ നഷ്ടം...
ReplyDeleteഇന്നലെയും ഇന്നും ജീവിക്കാത്തവര്‍ നാളെ ജീവിക്കുമോ? ശുഭാപ്തിവിശ്വാസം നല്ലതാണ്.
തീരുന്ന വര്‍ഷത്തെ കലണ്ടറിലെ നരച്ച താളുകള്‍, വയോധികയുടെ ഞരങ്ങല്‍ - ഇവയ്ക്ക് പുതുമയുണ്ട്.
പിന്നെ മകരം തുടങ്ങുന്നത് ജനുവരി പകുതി ആയിട്ടല്ലേ? അതുതന്നെയാണോ ഉദ്ദേശിച്ചത്?
നന്നായിരിക്കുന്നു. നേട്ടങ്ങളുടെ ഡിസംബര്‍ മാസത്ത്തിനായ് നമുക്ക് ജീവിക്കാം.
ReplyDeleteഇന്നലെകളില്‍ നാം ജീവിച്ചില്ല,
ReplyDeleteഇന്നു നാം ജീവിക്കുന്നുമില്ല,
ഇനി നാളെയെങ്കിലും നമുക്ക് ജീവിക്കാനോക്കുമോ..?
നമ്മെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി..?!!
ആര്‍ക്കറിയാം പറ്റുമോന്നു ...?
അവനവന്‍ തന്നെ വിചാരിക്കണം ...!
വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല ..!!അങ്ങനെ ഡിസംബര്‍ ഒരു വിട വാങ്ങലിന്നൊരുങ്ങി നില്‍ക്കുന്നു ...
പുതുവല്‍സരാശംസകള്‍ ....
ആശംസകള്‍
ReplyDeleteനഷ്ടസ്വപ്‌നങ്ങള്‍. അക്ഷരത്തെറ്റുകള്‍ കാണുന്നുണ്ട്. എന്നാലും കവിതയെ ബാധിക്കില്ല. അതു മതി. അഭിനന്ദനങ്ങള്‍
ReplyDeleteനന്നായിരിക്കുന്നു.പുതുവത്സരാശംസകള്‍........
ReplyDeleteനിങ്ങളുടെ കവിതകള്‍ ,വര്‍ഷ കാലത്ത് മഴയാവുമ്പോള്‍ ,മകര മാസത്തില്‍ മഞ്ഞിന്‍ കുളിരാവുന്നു..........നിറ വേനലില്‍ നിങ്ങളെഴുതിയത് മനസ്സിലും വേവ് നിറക്കുന്നു...............സമ കാലിക വഴികളിലൂടുള്ള ഈ എഴുത്ത് ഇനിയും തെളിയട്ടെയെന്ന് ആശംസ..........[.അക്ഷരപ്പിശകിനു മാപ്പില്ല കേട്ടോ ]
ReplyDeleteഇവിടെ
ReplyDeleteആയുസ്സിന്‍റെ കണക്കുപുസ്തകത്തില്‍ നിന്ന്
ഒരേട്കൂടി പറിഞ്ഞു പോവുന്നു..
ഇന്നലെകളില്‍ നാം ജീവിച്ചില്ല,
ഇന്നു നാം ജീവിക്കുന്നുമില്ല,
ഇനി നാളെയെങ്കിലും നമുക്ക് ജീവിക്കാനോക്കുമോ..?
നമ്മെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി..?!!
ആശംസകള്‍...
“...കലണ്ടറിലെ (നെ?)നരച്ച താളുകള്‍ക്ക്
ReplyDeleteവയോധികതയുടെ ഞെരങ്ങലുണ്ട്..!”
എഴുത്ത് നന്നായിരിക്കണ്, അക്ഷരത്തെറ്റൊഴിച്ചാല്‍..!!
ഇന്നലേം ഇന്നും ജീവിക്കാത്തവന്‍, നാളെ ഇമ്മിണി കഷ്ട്ടപ്പെടും..!
ഗുഡ് ബൈ ഡിസംബര്‍....
പുതുവത്സരാശംസകളോടെ...പുലരി
കവിതയെ കുറിച്ച് അറിയുന്നവര്‍ ആധികാരികമായി പറയട്ടെ.
ReplyDeleteഞാനിവിടൊരു പുതുവത്സരാശംസ നേരാം നിറഞ്ഞ മനസ്സോടെ.
Let's say goodbye, Adieu. It's time to say goodbye, December...
ReplyDeleteHAPPY NEW YEAR...
ജീവിതയാത്രയുടെ നല്ല ഒരു വഴിക്കാഴ്ച്ച.
ReplyDeleteചുവരിൽ,
ReplyDeleteപുതിയൊരാണിത്തുമ്പത്ത്
പുഞ്ചിരിക്കുന്ന ജനുവരിയുമായി
പുതിയതൊരെണ്ണം വരട്ടെ,
ആശംസകൾ...
തല മുറകളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത വിധം , ലോക,സാമൂഹ്യ മനസ്സാക്ഷി
ReplyDeleteനശിച്ചുകൊണ്ടിരിക്കുമ്പോള്‍, വ്യവസ്ഥിതികള്‍ ചവിട്ടിമെതിക്കപ്പെട്ടുകൊണ്ടുള്ള ലോകത്തിന്റെ കുതിപ്പു കാണുമ്പോള്‍, ഇനിയെത്ര ദൂരം ലോകത്തിനു പോകാന്‍ കഴിയും എന്ന് ഒരു നിമിഷംചിന്തിച്ചു കൊണ്ട്..മൂല്യാധിഷ്ടിതമായ എന്തെങ്കിലും,ഈ ലോകത്തിന്റെ ശേഷിപ്പായി, ഈ തലമുറക്കോ,വരും തലമുറകള്‍ക്കായോ കൈമാറാനില്ലാതായിരിക്കുന്നു.എന്നോര്‍ത്ത് മുന്നേറുമ്പോള്‍ ..പിറക്കാൻ പോകുന്ന നിമിഷങ്ങളോട് അനിഷ്ട്ടം തോന്നുന്നു.......കാരണം കഴിഞ്ഞു പോയ എന്റെ നിമിഷങ്ങളിൽ പ്രിയപ്പെട്ട ഇന്നലെകളുടെ തിളക്കം ഞാൻ കാണുന്നില്ല..കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ.എന്നാലും പ്രതീക്ഷയോടെ നമുക്ക് മുന്നേറാം..ദൈവം തുണയ്ക്കട്ടെ...
വയോധികതയുടെ നരച്ച് താളുകളെ നമുക്ക് മറക്കാം. വരവേല്‍ക്കാം ഓജസ്സാര്‍ന്ന പുതുവര്‍ഷത്തെ.
ReplyDeleteവയോധികതയുടെ നരച്ച് താളുകളെ നമുക്ക് മറക്കാം. വരവേല്‍ക്കാം ഓജസ്സാര്‍ന്ന പുതുവര്‍ഷത്തെ.
ReplyDelete...തുടരുകയാണ് കാലം അതിന്റെ അനുസ്യൂതമായ പ്രവാഹം!!!
ReplyDeleteഡിസംബറിനെ ഇങ്ങനെയെങ്കിലും ആഘോഷമാക്കുന്നു!
ReplyDeleteഡിസംബര്‍ എത്ര ഭാഗ്യവാന്‍(വതി)
ഹിഹി..
ആശംസകള്‍