Mar 2, 2012

പുക















എല്ലും മുള്ളുമില്ലാത്ത നീ
വട്ടംചുറ്റിപ്പറന്നെന്നെ കളിപ്പിച്ചപ്പോള്‍
കൈയ്യോടെ പിടിക്കാന്‍ 
പിന്നാലെ ഓടിനടന്നിട്ടുണ്ട്
കുട്ടിക്കാലത്ത്‌, പലവട്ടം.

മൂന്നാം ക്ലാസ്സിലായിരുന്നു ഞാനന്ന്,
അഞ്ചിലെ കണ്ണന്‍ സുബൈറും പാണ്ടിപ്രസാദും
നിന്നെ വായിലിട്ട് ചവച്ച് 
മൂക്കിലൂടെ വലിച്ചെടുക്കുന്നത് കണ്ട്,
പാടവരമ്പത്ത് നിന്ന്  
കന്നുപൂട്ടുകാരന്‍ മമ്മദ്‌കാന്റെ തീപ്പെട്ടി അടിച്ചുമാറ്റിയതും,
കണക്ക് പുസ്തകത്തിന്‍റെ 
നടുപ്പേജ് ചീന്തി ചുരുട്ടിയതും,
സ്കൂളിന്‍റെ പിന്നാമ്പുറത്തിരുന്ന് 
നിന്നെ ഊതിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ 
താഴെ ചുണ്ട് പൊള്ളിയതും
ഉമ്മയുടെ പുളിവടി മുറിഞ്ഞതും..!

പിന്നെ, മിനിഞ്ഞാന്നാണ്,
അയലത്തെ നബീസാത്ത
കുക്കറില്‍ പൊരിഞ്ഞ അരിയുടെ
വേവ് നോക്കിയ ഗമയില്‍
ഉമ്മച്ചിയെ നീട്ടിവിളിച്ച് 
'ചോറ് ബെന്തോടീ'ന്നൊരു 
ചോദ്യമെറിഞ്ഞു തന്നപ്പോള്‍,
'ഇപ്പണ്ടാറം പൊക'യെന്നു പിരാകിപ്പറഞ്ഞ്
കരിപുരണ്ട കൈ കൊണ്ട് 
അഴിഞ്ഞ മുടിക്കെട്ട് കുത്തിയൊതുക്കിയതും
അടുപ്പിനുള്ളിലെ നനഞ്ഞ ചെകിരി
പുറത്തേക്കെടുത്തെറിഞ്ഞതും
നിറഞ്ഞകണ്ണുകള്‍ മുറുക്കിച്ചിമ്മി
ഓട്ട വീണ ഓടക്കുഴല്‍ ചുണ്ടോട് ചേര്‍ത്ത്
എന്നെ കേള്‍പ്പിക്കാതെ
അടുപ്പിനെ ചീത്ത വിളിച്ചതും
നീ ഇറങ്ങിയോടിയതും..!!

9 comments:

  1. ഇന്നത്തെ കാലത്ത്‌ ഒരു 'പുക' മതി,
    വലിയൊരു "തീപിടിത്ത"മുണ്ടാവാന്‍..!!

    - പുതുമൊഴി

    ReplyDelete
  2. maduramulla ormakal ......aashamsakal..nannayitund

    ReplyDelete
  3. കുട്ടിക്കാലത്തെ മധുരിക്കുന്ന ഓര്‍മകളില്‍ കരി പിടിച്ചു കിടക്കുന്ന ഈ പുകചുരുളുകളുടെ ഓര്‍മ്മകള്‍ ഇല്ലാത്തവര്‍ കുറവായിരിക്കും..
    ഉണങ്ങിയ ഓലകളും ചുരുട്ടി പിടിച്ച കണക്കിന പുസ്തകവുമെല്ലാമാവാം പലര്‍ക്കും അനുഭവങ്ങള്‍ സമ്മാനിച്ചത്‌..

    ചോര്‍ന്നുഒലിക്കുന്ന അടുക്കളയും ഇറ്റ് വീഴുന്ന വെള്ളത്തുള്ളികള്‍ പിടിക്കാന്‍ വേണ്ടി നിരത്തി വെച്ച മണ്‍പാത്രങ്ങളും പിന്നെ പുക നിറഞ്ഞു കത്താന്‍ മടിക്കുന്ന അടുപ്പിന്‍ ഓര്‍മകളും കണ്ണ് നനക്കുന്ന അനുഭവങ്ങള്‍ ആയിരുന്നു..
    നന്ദി സഫീര്‍ ..
    സുന്ദരമായ കവിതകള്‍ സമ്മാനിച്ചതിനു..

    ReplyDelete
  4. ഓര്‍മ്മകള്‍ കൊള്ളാം സഫീര്‍ ..

    ഇന്നത്തെ കാലത്ത്‌ ഒരു 'പുക' മതി,
    വലിയൊരു "തീപിടിത്ത"മുണ്ടാവാന്‍..!!..... .................,...ഉം കൊള്ളാം പുതുമൊഴി ..

    ReplyDelete
  5. സഫീറിന്റെ വരികള്‍ എന്നെ എപ്പോഴും വല്ലാതെ ഭ്രമിപ്പിക്കും .........ഇപ്പോഴുമതെ...........
    .ഇപ്പൊ പുകയില്ലാത്ത അടുപ്പല്ലേ ,അടുക്കളയില്‍ ഗമയിലിരുന്നു ബീഡി ,അല്ല സിഗരറ്റ് വലിച്ചു രസിക്കുന്നത് ...
    ഈ പൊക ഉസാറായി ..........കവിതയില്‍ നബീസത്ത മാത്രമേ ഉള്ളോ ....?പൊരിച്ച മീന്‍ എവിടെ പോയി ......?

    ReplyDelete
  6. postingan yang bagus tentang"പുക "

    ReplyDelete
  7. മനോഹരമായ വരികള്‍ ..

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More