Mar 23, 2011

അടുപ്പ്‌
























വേവുന്ന അരിക്ക്
കത്തുന്ന വിറകിനോളം
വേദനിക്കണമെന്നില്ല..!

കലത്തിലെ
തിളയ്ക്കുന്ന കഞ്ഞിവെള്ളത്തിന്
അടുപ്പിലെ
തിളങ്ങുന്ന കനലിനോളവും..!!

അല്ലെങ്കിലും,
മൂന്ന് മൊട്ടക്കല്ലുകള്‍ക്കിടയില്‍
അടുപ്പിനെ തിരുകിവെച്ചത്
അതിനുവേണ്ടിയല്ലെ..,
വെറുതെയങ്ങനെ കത്തിത്തീരാന്‍..?

അല്ല, ഒരിക്കലും തീരാതെ
കത്തിക്കൊണ്ടിരിക്കാന്‍..!?

1 comment:

  1. നമ്മള്‍ അടുപ്പാവുമ്പോള്‍ അതില്‍നിന്ന് പലതും വെന്ത് പാകമാവുന്നു.
    അതുമാത്രമല്ലേ അടുപ്പിന്റെ സന്തോഷം!പുകഞ്ഞാണുകത്തുന്നതെന്ന്
    ചെമ്പറിയണ്ട.കണ്ണീരുപ്പ് പാചകത്തിന്റെ രസം കെടുത്തും-രുചിയും.

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More