Mar 15, 2011

പേന്‍

 















പരിഭവമില്ലെനിക്ക്,
മുടിഴിയകളെ കെട്ടിപ്പുണര്‍ന്നു
എന്‍റെ ചുവന്ന ചോര 
നീ ഊറ്റിക്കുടിച്ചത്‌..!


ഇടതൂര്‍ന്ന മുടിപ്പഴുതുകളില്‍
നിന്‍റെ തലമുറയെ
നീ പെറ്റുകൂട്ടിയതും..!!

എന്നാലും
ഇതു വേണ്ടായിരുന്നു..

ആറ്റുനോറ്റൊരിക്കല്‍
നിന്‍റെ മിനുത്ത മേനി
പരതിപ്പിടിച്ചപ്പോള്‍
എന്‍റെ കൈ വിരലുകളെ കഭളിപ്പിച്ചു
നീ ഒളിച്ചോടിയത്‌..!!?

3 comments:

  1. അനിയാ,സഫീര്‍!
    പേന്‍ നോക്കി-ലളിതം;മനോഹരം!പക്ഷേ എന്നെ ആകര്‍ഷിച്ചത്
    രണ്ടുവാക്ക് എന്ന ലേബലില്‍ സഫീര്‍ എഴുതിയ വരികളാണ്.ആ വരികളില്‍ മിന്നാമിനുങ്ങുകള്‍ കൂട്കൂട്ടിയിരിക്കുന്നു.അവിടെ മഴവില്ലുകള്‍ പന്തലിട്ടിട്ടുണ്ട്.ആര്‍ദ്രം..മധുരം!മറ്റൊരുകാര്യം-നിരാശ വേണ്ട;ജീവിതവഴിയിലെ പൊതിച്ചോറുകള്‍ ഒരിക്കലും തീരില്ല!അത്
    ഞങ്ങളെപ്പോലുള്ള ചങ്ങാതിമാര്‍ പൊതിഞ്ഞുകൊണ്ടേയിരിക്കും!പുതിയ പോസ്റ്റിടുമ്പോള്‍ അറിയിച്ചാല്‍ വളരെ സന്തോഷം
    hariperumanna@gmail.com

    ReplyDelete
  2. എന്നാലും
    ഇതു വേണ്ടായിരുന്നു..

    ReplyDelete
  3. മനോഹരമായ കവിതകൾ!
    ആദ്യാമായൈട്ടാ ഇവിടെ എത്തിപ്പെടുന്നത്.
    എല്ലാ ആശംസകളും!

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More