Mar 19, 2011

ഉപ്പ്



 
അടുക്കളയിലെ
അലമാരത്തട്ടില്‍
അഹിംസയുടെ രുചി വിളമ്പാന്‍
കാത്തിരിക്കുന്നുണ്ടാവും
ഉപ്പ്.

ആവി പറക്കുന്ന
കഞ്ഞിക്കലത്തിലും,
വറവ് മണക്കുന്ന കരിമീന്‍ചട്ടിയിലും
മുഷ്ടിയെറിഞ്ഞ് കീഴടങ്ങും
ചിലപ്പോള്‍.

'ഉപ്പ് തിന്നവന്‍
വെള്ളം കുടിക്കുമെ'ന്ന്
പണ്ട് ലക്ഷ്മിണിട്ടീച്ഛര്‍ പറഞ്ഞത്‌,
അറംപറ്റാറുണ്ട് പലപ്പോഴും,
ചില  'ഉപ്പി'ല്ലാത്ത
ദിവസങ്ങളില്‍..!

തീന്‍മേശയുടെ
നിസ്സംഗതക്കൊപ്പമിരിക്കുമ്പോള്‍‍
മുട്ടക്കറിയില്‍ ഉപ്പ് കുറഞ്ഞതിന്
ഒരിക്കല്‍ ഉമ്മക്ക് നേരെ
ദണ്ടിയാത്ര നടത്തിയത്
ഉപ്പ.

ഓര്‍മയിലില്ല,
പിന്നെയൊരിക്കലും,
അടുക്കളയില്‍ ഉപ്പ് സത്യാഗ്രഹം
നടന്നതായിട്ട്...!

2 comments:

  1. നന്നായിട്ടുണ്‍റ്റ്.
    ഉപ്പ് മാത്രമല്ല ഇതിലുള്ളത്.
    ഉപ്പില്ലാത്തെ ആ ദിവസവും
    നിസ്സംഗം തീന്മേശക്കരികിലിരുന്ന ദിവസവും
    ഉപ്പിലിട്ടതുപോലെ ഉള്ളിലിരിക്കുന്നുണ്ട്.

    ReplyDelete
  2. Good one!. Congrats.
    (Please remove word verification)

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More