ഉറുമ്പ്
കവിതാമുറി
കവിത കനലുകളാണ്... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!
കഥക്കൂട്
ചിതലരിച്ച ഇന്നലെകളാണ് ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?
വായനാമുറി
'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!
പത്തായം
എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്.. എന്‍റെ ചിന്തകളും..
കളിമുറ്റം
ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത് ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്..
ക്ലിക്ക് മി
ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....
Jun 24, 2012
കൊട്ടേഷന്‍
ഉറുമ്പ്
May 13, 2012
Apr 29, 2012
ചെരുപ്പ്

നീണ്ട പാതകളെ
അളന്ന് മുറിക്കുന്നതിനിടയില്‍
ഓട്ട വീണതറിഞ്ഞില്ല,
ചെരുപ്പ്.
നെരച്ച വാറുകള്‍
അറ്റു തുടങ്ങിയിട്ടുണ്ട്.
വഴിയിലെ കയറ്റിറക്കങ്ങള്‍
പിറകോട്ടു വലിക്കുന്നത്
പൊട്ടാറായ വാറുകളിലെ
ഞരങ്ങലുകളെ.
എത്ര ഇടവഴികളാണ്
നടന്നു തീര്‍ത്തത്..?
ആയുസ്സറ്റ് വീഴും മുമ്പ്
ഇനിയുമെത്ര വഴിയമ്പലങ്ങള്‍
കയറിയിറങ്ങാനുണ്ട്..?
ആര്‍ക്കൊക്കെയോ വേണ്ടി
തേഞ്ഞു തീരാനൊരു ജന്മം!
ഒടുവില്‍ , ആര്‍ക്കും വേണ്ടാതെ
മരിച്ചു പോവാനും..!
നടന്നു തന്നെ തീര്‍ത്തേക്കാം.
അല്ലെങ്കില്‍ അയലത്തെ പിള്ളേര്‍
നെഞ്ച് കുത്തിക്കീറും.!
പിന്നെയുള്ള ജീവിതം
ഉരുണ്ട് തീര്‍ക്കേണ്ടി വരും..!!
Mar 2, 2012
പുക
എല്ലും മുള്ളുമില്ലാത്ത നീ
Dec 25, 2011
ഡിസംബര്‍
വെളുത്ത ചുമരിലെ
തുരുമ്പ് തിന്ന ആണിത്തലപ്പില്‍
വേര്‍പ്പടിന്‍റെ അക്കങ്ങള്‍
തൂങ്ങിയാടുന്നുണ്ട്.
തണുത്തുറഞ്ഞ മകരപ്പുലരിയിലും
മഞ്ഞുകണങ്ങളായി പെയ്യുന്നത്
കിതച്ചോടുന്ന നിമിഷങ്ങളുടെ
വിയര്‍പ്പുതുള്ളികള്‍.
കണ്ണ് ചുവന്ന അവധി ദിനങ്ങള്‍ക്ക്
അസ്തമയ സൂര്യന്‍റെ
നിസ്സംഗത.
കലണ്ടറിലെ നരച്ച താളുകള്‍ക്ക്
വയോധികതയുടെ ഞെരങ്ങലുണ്ട്,
കാറ്റ് വീശുമ്പോള്‍.
പെയ്തുതോര്‍ന്നര്‍ന്ന സ്വപ്നങ്ങളില്‍
മുളക്കാത്ത മോഹങ്ങളെ
പഴിച്ച്, വിലപിച്ച്
ഒരു ഡിസംബര്‍ കൂടി നടന്നകലുകയാണ്..
Dec 13, 2011
ഉറി
ഓര്‍മയുണ്ട്,
വല്യുമ്മ പറഞ്ഞതാണ്,
അയലത്തെ ആശാരിപ്പെണ്ണിനെ
പാളിയ പ്രേമം തൂക്കിക്കൊന്നപ്പോള്‍
മുറ്റത്തെ മാവിന്‍കൊമ്പില്‍
കറുത്ത് മെലിഞ്ഞ് തൂങ്ങിക്കിടന്നവള്‍
നിന്നെ ഓര്‍മിപ്പിച്ചെന്ന്..!
മറന്നുകാണില്ല നീ,
ഉമ്മച്ചിയില്ലാത്ത തക്കത്തിന്
പതുങ്ങിവന്ന കാടന്‍പൂച്ച
പൊരിച്ച് വെച്ച ഉണക്കമീനിനായി
പലനാള്‍ പലകുറി
നിന്നെ കേറിപ്പിടിച്ചത്..!
സംശയമിതാണ്,
കറുത്ത് തൊലിഞ്ഞ നിന്‍റെ മേനി
ജന്മ സിദ്ധിയോ- അതോ,
പക പുകയുന്ന അടുപ്പ്
കല്‍പിച്ച് കറുപ്പിച്ചതോ..?
ഓര്‍മയുടെ ഉറിയില്‍
തൂങ്ങിയാടുന്നുണ്ട് നീ,
ഒരിക്കലും ഉടയാതെ...












