Oct 10, 2012

ഉമ്മറപ്പടി




















തലയില്‍ ചുറ്റിയ
വിയര്‍പ്പഴിച്ചെടുത്ത് കുടഞ്ഞ്
തോളിലെ തൂമ്പ ചായ്പ്പില്‍ ചാരിവെച്ച്
ഉപ്പ പടികയറി വരുന്നതും കാത്ത്
ഉമ്മറത്ത് തന്നെ നില്‍പ്പുണ്ടാകും ,
എല്ലാ മോന്തിക്കും.

വക്ക്  ഞെളുങ്ങിയ
അലുമിനിയക്കോപ്പയില്‍
ഉപ്പിട്ടാറിത്തണുത്ത കഞ്ഞിവെള്ളം നിറച്ച്
അരക്കുത്തഴിച്ചിട്ടുമ്മ വരുമ്പോഴേക്ക്
മടിയില്‍ പിടിച്ചിരുത്തിയിട്ടുണ്ടാവും,
വിയര്‍പ്പ് വറ്റാതെ.

ചേറ്‌ പുരണ്ട
കാല്‍പാദം നീട്ടിവെച്ച്
പാടത്തെ പായാരം പറയാന്‍
ഉപ്പ വാതില്‍ ചാരിയിരിക്കുമ്പോള്‍
നിശ്ശബ്ദയായി കേട്ടിരിക്കും,
ഉമ്മയെ പോലെ.

കുളി കഴിഞ്ഞ്
നനഞ്ഞ കാലുമായി കേറിവരുമ്പോള്‍
മിനുമിനുത്ത കാവിമുഖത്ത്
നനവ്‌ തേച്ച് അകത്ത് കടന്നാലും
മുറുമുറുപ്പുണ്ടായിട്ടില്ല,
ഇന്നോളം വരെ.

ഒടുവിലിന്നലെയും,
തിങ്ങി നിറഞ്ഞ ജനാവലിക്കൊപ്പം
ആറുകാല്‍ മഞ്ചലിലേറി
ആരോടും പറയാതെ ഉപ്പ യാത്ര പോയപ്പോള്‍
ഒന്ന് കരയാന്‍ പോലുമാകാതെ
ഉമ്മറത്ത് തന്നെ നില്‍പുണ്ടായിരുന്നു,
ഞങ്ങളുടെ ഉമ്മറപ്പടി..!


15 comments:

  1. സ്നേഹനിധിയായ പ്രിയ പിതാവിന്‍റെ മരിക്കാത്ത ഓര്‍മകളിലേക്ക്
    ഒരു തിരിഞ്ഞുനോട്ടം...

    ReplyDelete
  2. ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുകില്ല

    ReplyDelete
    Replies
    1. താങ്ക്സ് സാലിം.. ഈ ആദ്യത്തെ വരവിനും അനുഗ്രഹത്തിനും...

      Delete
  3. ലളിതമായ വരികള്‍ ,കൂടെ ആ നല്ല ഉമ്മയുടെ പരലോക സുഖത്തിനായി ഈ എളിയവന്റെ പ്രാര്‍ത്ഥനയും !!

    ReplyDelete
    Replies
    1. ഫൈസല്‍ കാ..
      ഹൃദയം നിറഞ്ഞ നന്ദി..ഈ സ്നേഹാക്ഷരങ്ങള്‍ക്കും പ്രാര്‍ഥനക്കും...

      പിന്നെ, ഉപ്പ ഉമ്മയായിടുണ്ട്, അങ്ങയുടെ വാക്കുകളില്‍.
      അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഉമ്മച്ചി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്..
      എനി വെ താങ്ക്സ് ഡിയര്‍.

      Delete
  4. ലളിത സുന്ദരം ആശംസകള്

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ..
      ഈ എളിയ അക്ഷരങ്ങള്‍ക്കും അനുഗ്രഹത്തിനും..

      Delete
  5. നൊമ്പരപ്പെടുത്തുന്ന വരികളാണല്ലോ സഫീര്‍ ,
    ഭംഗിയായി എഴുതി.
    സ്നേഹാശംസകള്‍

    ReplyDelete
    Replies
    1. താങ്ക്സ് ചെറുവാടി ജീ..
      തിരക്കിനിടയിലും ഇവിടെ വന്നനുഗ്രഹിചതിനു..
      പിന്നെ, സ്നേഹാക്ഷരങ്ങള്‍ക്കും..
      ഒത്തിരിയൊത്തിരി നന്ദി...

      Delete
  6. Replies
    1. ഹായ്..
      മൈ ഡിയര്‍ കാര്‍ണോരെ..
      സുഖമാണല്ലോ ല്ലേ?
      നാട്ടില്‍ പോയാ പിന്നെ ഇതിനൊക്കെ നേരം കിട്ടുന്നുണ്ടോ..? :)
      ഒത്തിരി നന്ദിയുണ്ട് ട്ടോ..
      ആദ്യമായുള്ള ഈ വരവിനും അനുഗ്രഹത്തിനും.
      ബാക്കി നേരിട്ട് തരാം...:) :)

      Delete
  7. Replies
    1. താന്ക്യൂ നമൂസ്കാ..
      ഈ അകം കുളിരുന്ന അക്ഷരങ്ങള്‍ക്ക്...

      Delete
  8. മനസ്സില് തട്ടുന്ന വരികൾ..
    വീണ്ടും എഴുതൂ..

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More