കവിതാമുറി
കവിത കനലുകളാണ്... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!
കഥക്കൂട്
ചിതലരിച്ച ഇന്നലെകളാണ് ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?
വായനാമുറി
'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!
പത്തായം
എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്.. എന്‍റെ ചിന്തകളും..
കളിമുറ്റം
ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത് ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്..
ക്ലിക്ക് മി
ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....
Mar 26, 2011
Mar 23, 2011
അടുപ്പ്
വേവുന്ന അരിക്ക്
കലത്തിലെ
തിളയ്ക്കുന്ന കഞ്ഞിവെള്ളത്തിന്
Mar 21, 2011
മെഴുകുതിരി
ജീവിതം എരിഞ്ഞുതീരുമെന്ന് നീ..
എന്നിട്ടും,
എനിക്ക് ജീവിക്കാനായി
നീ ജീവിച്ചു..
എനിക്ക് കരയാനായി നീ ചിരിക്കുകയും
എനിക്ക് ചിരിക്കാനായി നീ കരയുകയും
ചെയ്തു..
ഒടുവിലൊരിക്കല്‍,
കരച്ചിലടക്കി ചിരിയണച്ച്
നീ ജീവിതമാവസാനിപ്പിച്ചു.
ജീവിതത്തിന്‍റെ ഇരുണ്ട ഇടനാഴിയില്‍
കറുത്തുറഞ്ഞ നിന്‍റെ തിരുശേഷിപ്പിനു മുമ്പില്‍
എന്നെ മാത്രം തനിച്ചാക്കി..
Mar 20, 2011
Mar 19, 2011
ഉപ്പ്
ആവി പറക്കുന്ന
കഞ്ഞിക്കലത്തിലും,
വറവ് മണക്കുന്ന കരിമീന്‍ചട്ടിയിലും
മുഷ്ടിയെറിഞ്ഞ് കീഴടങ്ങും
ചിലപ്പോള്‍.
'ഉപ്പ് തിന്നവന്‍
വെള്ളം കുടിക്കുമെ'ന്ന്
പണ്ട് ലക്ഷ്മിണിട്ടീച്ഛര്‍ പറഞ്ഞത്,
അറംപറ്റാറുണ്ട് പലപ്പോഴും,
ചില 'ഉപ്പി'ല്ലാത്ത
ദിവസങ്ങളില്‍..!
തീന്‍മേശയുടെ
നിസ്സംഗതക്കൊപ്പമിരിക്കുമ്പോള്‍
മുട്ടക്കറിയില്‍ ഉപ്പ് കുറഞ്ഞതിന്
ഒരിക്കല്‍ ഉമ്മക്ക് നേരെ
ദണ്ടിയാത്ര നടത്തിയത്
ഉപ്പ.
ഓര്‍മയിലില്ല,
പിന്നെയൊരിക്കലും,
അടുക്കളയില്‍ ഉപ്പ് സത്യാഗ്രഹം
നടന്നതായിട്ട്...!













