Apr 3, 2011

വാക്കുകള്‍




അക്ഷരങ്ങള്‍
അടുക്കി വെക്കുമ്പോള്‍
രൂപപ്പെടുന്നതല്ല
വാക്ക്..
അര്‍ത്ഥങ്ങള്‍
അനര്‍ത്ഥങ്ങളാകാതിരിക്കുമ്പോള്‍
കൂട്ടി വായിക്കപ്പെടുന്നതാണ്..

അക്ഷരങ്ങളുടെ ശുദ്ധിയാണ്‌
വാക്കിന്‍റെ ശുദ്ധി..
അക്ഷരങ്ങളുടെ ശക്തിയാണ്
വാക്കിന്‍റെ ശക്തി..

ഒരൊറ്റ അക്ഷരം കൊണ്ട്‌
മഹത്തായൊരു വാക്ക്  
നിര്‍മിക്കാം..

'നീ' യൊരു
വക്കായത് കൊണ്ടാകാം
'ഞാനു'മൊരു
വാക്കായിത്തീരാന്‍
ദൈവം തീരുമാനിച്ചത്..?

വാക്കുകളില്ലായിരുന്നുവെങ്കില്‍
എന്നോ ഈ അക്ഷരങ്ങള്‍
കൂട്ടാത്മഹത്യ ചെയ്യുമായിരുന്നത്രേ..?!

വാക്ക്
വാക്കത്തി പോലെയാണ്,
അണച്ചെടുക്കുന്നതിനനുസരിച്ചു
മൂര്‍ച്ച കൂടുന്നത്..!!

അല്ലെങ്കിലും, 
രണ്ടക്ഷരങ്ങളുള്ള 'ഞാന്‍'
ഒറ്റക്ഷരമായ 'നീ'യില്‍
എങ്ങനെ ഉള്‍കൊള്ളാനാണ്...!!?

2 comments:

  1. nalla kavitha.. enikkorupatishtaayi ee kavitha..

    ReplyDelete
  2. വാക്ക്
    തോന്ന്യാസത്തിനു കിട്ടിയ സമ്മാനമാണ്‌.
    മനോഹരം. പ്രത്യേകിച്ചും ഞാനെന്ന രണ്ടക്ഷരം നീയെന്ന് ഒറ്റയക്ഷരത്തിലേക്ക് ഒതുങ്ങുന്നത് എങ്ങനെ എന്ന അ ചോദ്യം.
    ആശംസകള്‍

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More