Apr 11, 2011

ചെരുപ്പ്‌















അളന്നെടുക്കണം
വഴിയുടെ
ഓരോ വളവുകളെയും..

തേഞ്ഞുതേഞ്ഞ്
വയസ്സ് മൂക്കുമ്പോള്‍
വാറുകള്‍ നരക്കും,
വിരലുകള്‍ക്ക് താഴെ
വെള്ള മാഞ്ഞു നീല തെളിയും..

അന്ന്,
പൊട്ടിയ വാറുകളും തൂക്കി
വീണ്ടും വഴിയിലേക്കിറങ്ങണം,
അളന്ന മണ്ണിനെ
പുണര്‍ന്നുറങ്ങാന്‍...

5 comments:

  1. നന്നായി,സഫീ....നല്ലത് കുറച്ചുമതി.
    ആറാമത്തെ വരിയില്‍ രണ്ട് തിരുത്തുകള്‍ വേണ്ടേ?

    ReplyDelete
  2. ഇനിയും എഴുതൂ ............ നന്നായിട്ടുണ്ട് ..........
    ആശംസകള്‍ ........
    വേര്‍ഡ് വെരിഫികേഷന്‍ എടുത്തു കളയണം ..
    അത് കമന്റ്‌ എഴുതുന്നവര്‍ക്ക് ബുദ്ധിമുട്ടാവും

    ReplyDelete
  3. ആദ്യമായിട്ടാണ് ഇവിടെ.. എഴുത്ത് നന്നായിട്ടുണ്ട്.:)

    ReplyDelete
  4. കൊള്ളാം.. ആശംസ്കൾ

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More