Apr 7, 2011

എന്‍റെ കവിത..

















പഴുത്ത മാങ്ങയിലെ
പുഴുക്കുത്ത് പോലെയാണ്
കവിത.
ചിലപ്പോള്‍ പുറത്തേക്ക്
തല നീട്ടി..
അകത്തേക്ക് തല വലിച്ച്‌..

മഞ്ഞ്‌ കൊണ്ടാലും
മഴ ചാറലേറ്റാലും
പനി പിടിക്കാറേയില്ല
ചില കവിതയ്ക്ക്..

അടുപ്പിലെ കനലിനെക്കാള്‍
ചൂടുണ്ടാവാറുണ്ട്,
ചിലപ്പോള്‍
കലത്തിലെ തിളയ്ക്കുന്ന
കവിതയ്ക്ക്..

കൊടുങ്കാറ്റടിച്ചലും
കൊഴിഞ്ഞുവീഴില്ല
ചില കവിത..
ചിലരുടെ  കണ്‍മേഘങ്ങള്‍ 
കൂട്ടിയുരസി
കണ്ണീര്‍ മഴപെയ്യാതെ..

സത്യം പറഞ്ഞാല്‍
കണ്ണില്‍ കാര്‍മേഘമുണ്ടായിട്ടും 
ചുണ്ടില്‍ നീ വരച്ചു വെച്ച
മഴ വില്ലയിരുന്നു
ഇന്നേവരെ  എന്‍റെ കവിത..!?

11 comments:

  1. Last paragraph kidu. Kanneerine maraykkunna chiri...

    ReplyDelete
  2. വായിക്കാന്‍ നല്ല രസമുണ്ടല്ലോ ...

    ReplyDelete
  3. എഴുത്ത് തുടരൂ....
    ആശസകളോടെ,

    ReplyDelete
  4. മനോഹരമായ ആശയം.. അതിലും മനോഹരമായ അവതരണം.. ഭാവുകങ്ങള്‍..
    അടുപ്പിലെ കനലിനെക്കാള്‍
    ചൂടുണ്ടാവാറുണ്ട്,
    ചിലപ്പോള്‍
    കലത്തിലെ തിളയ്ക്കുന്ന
    കവിതയ്ക്ക്..

    സ്നേഹത്തോടെ,
    ഫിറോസ്‌
    http://kannurpassenger.blogspot.in/

    ReplyDelete
  5. അങ്ങനെ ഒന്നും മിണ്ടാതെ പോവാണാവുന്ന വരികളല്ലല്ലോ എഴുതിയിട്ടുള്ളത്........
    ഭാവുകങ്ങള്‍. ഇനിയും എഴുതു....

    ReplyDelete
  6. ഇമ്പമുള്ള കവിത.....നാടിന്‍റെ മണവും ഉണ്ട് ..ആശംസകള്‍ തിരയുടെ

    ReplyDelete
  7. ദുരൂഹതകളൊളിപ്പിക്കാത്ത കവിത. ഇഷ്ടായി.

    ReplyDelete
  8. കവിത മനസ്സിന്റെ നുരയും പതയുമാണ്

    ReplyDelete
  9. മഴവില്ലയെ വില്ലാക്കേണ്ടാതുണ്ടോ?

    കലത്തിലെ തിളക്കുന്ന കവിതയ്ക്ക് നല്ലത് നേരുന്നു.

    ReplyDelete
  10. അഭിപ്രായം പറയാം
    കൊള്ളാം
    പക്ഷെ പഴുത്തമാങ്ങയിലെ പുഴുക്കുത്ത് എങ്ങനെയാണ് തല നീട്ടുകയും വലിക്കുകയും ചെയ്യുക?
    പുഴുക്കുത്തല്ല, പുഴുവാണ് ഇതൊക്കെ ചെയ്യുന്നത്

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More