Apr 13, 2011

ചൂല്‍



















 
വടക്കിനിയിലെ
പത്തായ മൂലയില്‍
പുലരി വെളുക്കും മുമ്പേ
ഉറക്കമിളച്ചു കാത്തിരിക്കുന്നുണ്ടാവും,
ഉമ്മയെ..

അടുപ്പുതിണ്ണയിലെ
വെണ്ണീര്‍ തിന്ന്
സവാരി തുടങ്ങണം,
എന്നും..

വടക്കേ മുറ്റത്തെ
വിറകുപുരയും കഴിഞ്ഞ്
കിണറ്റിന്‍ കരയിലെത്തുമ്പോഴെക്ക്
കഴിഞ്ഞ രാത്രിയില്‍
കാറ്റുപെറ്റതെല്ലാം
തുടച്ചെടുക്കണം.

അടുക്കള മച്ചിലിരുന്ന്
കണ്ണുരുട്ടിയ പൂച്ചക്ക് വേണ്ടി
ചുഴറ്റിയെറിഞ്ഞിട്ടുണ്ടൊരിക്കല്‍
ഉപ്പ.

ഓടിയൊളിച്ച
എട്ടുകാലികള്‍ക്ക് വേണ്ടി
വെറുതെ തല്ലുകൊണ്ടിട്ടുണ്ട്
പലവട്ടം.

എന്നിട്ടും,
ചടഞ്ഞിരിക്കുമ്പോള്‍
"ചൂലേ" യെന്ന  തെറിവിളി
സഹിക്കാനാവില്ല,
ഒരിക്കലും..

10 comments:

  1. ചൂലേ!ഒന്നോര്‍ത്താല്‍ നീ ഭാഗ്യവാന്‍!തെറിവിളിയല്ലേ കേട്ടുള്ളൂ.നല്ലകാര്യം ചെയ്യുന്നവര്‍ക്ക് ഇതിലപ്പുറമാണ് ഞങ്ങള്‍ കൊടുക്കാറുള്ളത്.സഹിക്കുക-പ്ലാസ്റ്റിക്ക് വര്‍ണ്ണവൈവിദ്ധ്യങ്ങളുമായി നിനക്കൊരു പകരക്കാരന്‍ വരുന്നതുവരെ.പക്ഷേ അവനെ ഞങ്ങള്‍ വിളിക്കുക നിന്റെ ഈ പഴഞ്ചന്‍പേരായിരിക്കില്ല....
    അചേതനങ്ങളുടെ മനസ്സുവായനക്കാരാ!കവിത ഏറെ നന്നായി.മംഗളങ്ങള്‍!

    ReplyDelete
  2. എന്നിട്ടും,
    ചടഞ്ഞിരിക്കുമ്പോള്‍
    "ചൂലേ" യെന്ന തെറിവിളി
    സഹിക്കാനാവില്ല,
    ഒരിക്കലും..
    ................
    athishtaayi....

    ReplyDelete
  3. ചൂലേ ഇതെല്ലാം നീ കേള്‍ക്കുന്നും കാണുന്നും ഉണ്ടോ

    ReplyDelete
  4. നിനക്കഭിമാനിക്കം .. രാഷ്ട്രീയക്കാര്‍ പ്രതിയോഗിയുടെ പര്യായ പദമായി നിന്നെയല്ലേ കാണുന്നെ.. അങ്ങിനെയെങ്കില്‍ രാഷ്ട്ര നിര്‍മ്മിതിയില്‍ ഒഴിച്ച് കൂടാനാവില്ലല്ലോ നിന്റെ സാന്നിദ്യം..
    3 hours ago · Like

    ReplyDelete
  5. പറയാതിരിക്കാനാവില്ല,കവിത വന്ന വഴിയാണ് കൗതുകം തരുന്നത്.ചൂലില്‍ നിന്ന് ഉമ്മയിലേക്കുള്ള,അമ്മയിലേക്കുള്ള ദൂരം...അടുപ്പു തിണ്ണയിലെ വെണ്ണീര്‍ തിന്ന് തുടങ്ങി,എട്ടുകാലികള്‍ ഓടിയൊളിക്കെ വീടറിഞ്ഞ്, ചൂലെ എന്ന തെറിവിളിയില്‍ മൂലക്കുറങ്ങുന്ന ഒടുക്കം...സബീര്‍ ബാബു, ഞാന്‍ കതകടക്കുന്നു,എന്റെ കാല്പ്പാടുകള്‍ മായാതിരിക്കാനല്ല...കുടിലിനകത്ത് ഒരു ഖജനാവ് ഉള്ളതിനാല്‍ മാത്രം

    ReplyDelete
  6. ചൂലിപ്പോഴാണ്‌ ചൂലായത്....
    ആശംസകൾ.

    ReplyDelete
  7. what a flow of thoughts.
    very good work.
    I may come again Mr.Sabeer.
    very very very good writting.

    ReplyDelete
  8. ചൂലുകളുടെ 'ചൂലേ'ല്ലാത്ത ജീവിതം വരചിട്ടതിനു നന്ദി.

    ReplyDelete
  9. വളര രസകരമായിരിക്കുന്നു...നിങ്ങളുടെ ചിന്ത..

    അടുപ്പുതിണ്ണയിലെ
    വെണ്ണീര്‍ തിന്ന്
    സവാരി തുടങ്ങണം,
    എന്നും..ഒരു ചൂലിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും നല്ല ഭാഷയില്‍ നല്ല ഒഴുക്കില്‍..പറഞ്ഞിരിക്കുന്നു... ഭാവുകങ്ങള്‍..

    ReplyDelete
  10. നല്ല ചിന്തകള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിവുള്ള എഴുത്തുകാരന്‍ ..
    ആശംസകള്‍ !

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More