Jul 9, 2011

ഓരോരൊ കാര്യങ്ങളേ...യ്..















അയലത്തെ നബീസാത്ത
വെള്ളം കോരുമ്പോഴാണ്
ഉമ്മച്ചിയോട് സ്വകാര്യം പറഞ്ഞത്‌-
"ഓള്.., ആ മീന്‍കാരന്‍
ചെറീതൂന്‍റെ വല്യ പെണ്ണേ..യ്..
ത്താപ്പൊ ഓളെ പേര്, സുല്പത്തോ..?
ഓളെടീ, ആ തേങ്ങട്ണെ
അപ്പൂന്റൊപ്പം ചാടിപ്പോയോലോ..!"

"ഓളല്ലേലും ബെടക്കെട്ടോളാന്ന്
എല്ലാരും പാറേല്ണ്ട്.
പ്പൊ ഓള് അതും ചെയ്തല്ലേ..?!"
നിറകുടം ഒക്കത്തുറപ്പിക്കുമ്പോള്‍
ഉമ്മച്ചിയുടെ കമെന്‍റ്.

"ന്നാലും പ്പൊ ഓള്..." -
നീണ്ട ഒരു നെടുവീര്‍പ്പിനൊപ്പം
ഒരു തൊട്ടി വെള്ളവും കൂടി വലിച്ചുകേറ്റി
നബീസാത്ത പറഞ്ഞു നിര്‍ത്തി.
"...ബാല്ലാത്തോരു പെണ്ണ്.."

പെണ്ണൊരുത്തികളുടെ
കിണറുച്ചകോടിയറിയാതെ
ഞങ്ങളുടെ അടുപ്പത്തെ വറച്ചട്ടിയില്‍
പൊരിഞ്ഞ് മൊരിഞ്ഞ് പിന്നെ
കരിഞ്ഞ് മണക്കാന്‍ തുടങ്ങിയിട്ടുണ്ട്
ഇന്നു വെളുപ്പിന്
ചെറീതൂനോട് കടം പറഞ്ഞ്
ഉമ്മച്ചി വാങ്ങിയ അയലമീനുകള്‍..!!!

20 comments:

  1. ഈ പെണ്ണുങ്ങളുടെ ഒരു കാര്യേ....യ്...!?

    ReplyDelete
  2. ഇതൊരു കവിതയിൽ ഉൾപെടുത്തണ്ടായിരുന്നു. എന്റെ പരിമിതമായ അറിവായിരിക്കാം. എങ്കിലും ഒരു മിനിക്കഥ എന്ന നിലയിൽ കൊള്ളാം.

    ReplyDelete
  3. എഴുത്ത് കൊള്ളാം,
    ആശംസകള്‍.

    ReplyDelete
  4. പ്പൊ ഓള് അതും ചെയ്തല്ലേ..?!

    ReplyDelete
  5. @ ദുബായിക്കാന്‍
    അയല ഒത്തിരി ഇഷ്ടാണല്ലേ..?


    @ @ഫസലു,
    അഭിപ്രായത്തിനു നന്ദി..

    ഇതും ഒരു കവിതയാണ് ട്ടോ...കാവ്യലോകം ഇത്തരം
    കവിതകളെ " പോസ്റ്റ്‌ മോഡേണ്‍ കവിത" എന്ന് വിളിക്കുന്നു.

    കഥ എന്നോ, മിനിക്കഥ എന്നോ അങ്ങനെയും വിളിക്കാം. അത് വായിക്കുന്നവരുടെ രുചിക്ക് അനുസരിച്ച് എന്തുംവിളിക്കാം.

    ഇന്നത്തെ പല കവിതകളുംഇങ്ങനെയൊക്കെയാണ്..ഫസലോ..
    സൃഷ്ടാവ് അതിനെ സൃഷ്ടിച്ച് വെക്കുന്നു.
    അനുവാചകര്‍ അവയെ തോന്നിയത് (അവര്‍ക്ക് മനസ്സിലായ രൂപത്തില്‍)വിളിക്കുന്നു..

    പണ്ടത്തെപ്പോലെ മലയാള കവിതക്കുണ്ടായിരുന്ന രാഗവും താളവും ഇന്നു ഒരു കവിതയിലും കാണാന്‍ കഴിയില്ല..
    ക്ലാസ്സിക്കല്‍, മോഡേണ്‍, എന്നീ ഘട്ടങ്ങള്‍ പിന്നിട്ടു ഇന്നു കവിത പോസ്റ്റ്‌ മോഡേണില്‍ എത്തി നില്‍ക്കുന്നു..
    ഒരൊറ്റ അക്ഷരം കൊണ്ടും കവിത എഴുതുന്ന എത്രയോ കവികളുണ്ട്.

    ഒന്നും മനസ്സിലാകാത്ത കുറെ അക്ഷരങ്ങള്‍ കൂട്ടിവേക്കുമ്പോള്‍ മാത്രം നാം അതിനെ (പേടിച്ചിട്ട്) കവിത എന്നു വിളിക്കുന്നതിനു പകരം, 'ഭാവനയുടെ ലാഞ്ചനയുള്ള ഏതു സാഹിത്യ സൃഷ്ടിയേയും കവിത എന്ന് വിളിക്കാം' എന്ന് കവിതയെ കുറിച്ച് എവിടെയോ വായിച്ച ഒരു നിരൂപണം ഓര്‍മ വരുന്നു.

    സത്യത്തില്‍ ലോകത്ത് ആദ്യമായിട്ടുണ്ടായ സാഹിത്യരൂപം കവിതയാണ്.അത് ലോകത്തെ എല്ലാ ഭാഷകളിലും അങ്ങനെ ത്തന്നെ..കഥയും നോവലും തുടങ്ങി മറ്റെല്ല എഴുത്തുരൂപങ്ങളും കവിതയില്‍ നിന്ന് ജന്മമെടുത്തവയാണ്..

    അത് കൊണ്ട് ഓരോ സാഹിത്യ രൂപങ്ങളെയും ഒറ്റവാക്കില്‍ കവിത എന്ന് വിളിക്കാം.


    @ അഷ്‌റഫ്‌ കാ
    താങ്ക് യു വെരിമച്..


    @ മൊയ്ദീന്‍ കാ
    എന്താ ചെയ്യാ.. ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ ആയാല്, ല്ലേ...?

    ReplyDelete
  6. "ഏയ്‌..അങ്ങനെയങ്ങ് പോയാലോ..?
    എന്തെങ്കിലുമൊന്ന് പറഞ്ഞിട്ടു പോ..ന്നേ.."

    അതിനാല്‍ പറയട്ടെ..
    പോസ്ടിനെക്കാള്‍ ബ്ലോഗറുടെ വിശദീകരണകമന്റാണ് കവിതയായി തോന്നിയത്!

    ReplyDelete
  7. അപ്പൊ ഇതാണ്‌ കവിത!! പോസ്റ്റ് മോഡേര്‍ന്‍ കവിത!

    ReplyDelete
  8. ചിത്രത്തിനോട് കൂറ് പുലര്‍ത്തായിരുന്നൂ,
    തലയില്‍ തട്ടമിട്ടതു കൊണ്ട് നമ്മുടെ നാട്ടിന്‍പ്പുറത്തെ ഉമ്മച്ചികളാവില്ലാ ട്ടൊ..
    ഇവര്‍ രാജസ്ഥാന്‍ ഉമ്മച്ചികളാണല്ലോ..
    ആശംസകള്‍.

    ReplyDelete
  9. @ഇസ്മായില്‍ കാ.
    കുറുമ്പടിക്ക് എന്നോടിത്തിരി കുറുമ്പാണല്ലേ..?
    ഹ.ഹഹ..


    @അനശ്വര.
    ടി തോട്ടാവാടീ...അതൊന്നു വെച്ചതാണല്ലോ..?!
    നന്ദി ട്ടോ.. ആദ്യമായി വന്നതിനും കമെന്റിയത്തിനും..


    @വര്‍ഷിണി.
    പറഞ്ഞത് വെരി കരെക്റ്റ്‌..!!
    എനിക്കും തോന്നിയതാണ്.
    വേറെ ചിത്രം പെട്ടെന്ന് കിട്ടിയില്ല.
    പിന്നെ അത് തന്നെ കിടക്കട്ടെന്നു കരുതി.
    നന്ദി..

    ReplyDelete
  10. ഉപ്പാന്റെ കയ്യീന്ന് കടം വാങ്ങിയ മീനും തിന്നു മോളെ കുറ്റം പറയുക.. നാട്ടുമ്പുറത്തെ പതിവ് സ്വഭാവം അല്ലെ ച ട ത പ ..!!കൊള്ളാം

    ReplyDelete
  11. പരദൂഷണ കമ്മിറ്റിയൊന്നു പിരിഞ്ഞിട്ടു മാണം ഞമ്മക്കൊന്നു കൈ കഴുകാന്‍..!!!

    ReplyDelete
  12. @മാഡ്
    അതെന്ന്..,
    ബല്ലാത്തൊരു പെണ്ണുങ്ങള്..!
    ന്നാലും ന്‍റെ ഉമ്മച്ചി ആള് ഒരു പാവാണെ..!!?


    @നാമൂസ്
    അയ്യട കൊതിയാ..
    ആ പൂതി മനസ്സിലിരിക്കട്ടെ..!
    അല്ലെങ്കിലേ മീന്‍ കരിഞ്ഞു. ഞ്ഞി അത് ങ്ങള്‍ക്കും മാണല്ലേ..?
    തരൂല..തരൂല...

    ReplyDelete
  13. പ്രിയപ്പെട്ട മുസാഫിര്‍,
    ഉമ്മച്ചി അവിടെ കിണറ്റു വക്കില്‍ ഉച്ചകോടി തുടരട്ടെ...മോന്‍ അടുക്കളയില്‍ പോയി ആ അയല വറുത്ത് കോരിയിടു!കഴിക്കാന്‍ മാത്രം ശീലിച്ചാല്‍ പോര!
    വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ സ്ത്രീകളുടെ ചിത്രം മനോഹരം...പക്ഷെ ഈ പോസ്റ്റിനു ചേരില്ല..
    ഇത് മോഡേണ്‍ കവിതയാണെന്ന് സ്വയം തീരുമാനിച്ചതാണോ?

    സസ്നേഹം,
    അനു

    ReplyDelete
  14. എന്ത് പേരിട്ടു വിളിക്കണം എന്ന് തീരുമാനിച്ചില്ല. എനാലും എഴുതിയത് കൊള്ളാം. നാട്ടുമ്പുറത്തിന്റെ തനത് സ്വഭാവം.

    ReplyDelete
  15. ഈ കവിത കവിത എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ..
    എനിക്കീ കവിത്തലയില്ല

    എന്തായാലും മച്ചമ്പീ .

    പെണ്ണുങ്ങളെ വല്ലാണ്ട് കളിയാക്കണ്ട..
    തന്റെ ഉമ്മയും ഒരു പെണ്ണെല്ലേടോ ??

    എന്നാലും യാത്രക്കാരനായ എഴുത്തുകാരാ
    സംഗതി കൊള്ളാം.. ..

    ReplyDelete
  16. @ ഋതു സന്ജനം
    കിങ്ങിണ്യേ...യ്..
    ഈ പ്രോത്സാഹനത്തിന് മുന്നില്‍ വണക്കം..!!


    @ ശ്രീ
    ശ്രീയേട്ടാ..
    നന്നിയുണ്ട് ട്ടോ..
    ആദ്യമായി കണ്ടതിനും പുഞ്ചിരിച്ചതിനും..


    @ അനുപമ
    അനൂ..ഞാന്‍ ഉമ്മച്ചിയില്ലാതെ ചോറ് തിന്നാറില്ല..
    അതോണ്ടാ കാത്തു നില്‍ക്കുന്നെ..ട്ടോ..
    പിന്നെ, മോഡേണ്‍ കവിതയെന്നു ഞാന്‍ വിളിച്ചതാ..
    ഞാന്‍ പറഞ്ഞല്ലോ, നിങ്ങള്ക്ക് ഇഷ്ടമുള്ളത് വിളിക്കാന്ന്...?!
    ഒത്തിരി നന്നിയുണ്ട് അനൂ.. ഈ വരവിനും കുശലം പറച്ചിലിനും..
    ഇനിയും വരണേ..


    @ സോണി
    സോണീ..എന്ത് വിളിച്ചാലും വേണ്ടില്ല..
    വന്നു കമെന്റിയല്ലോ.. പുതിയ ഒരു സൌഹൃദവും തന്നല്ലോ..
    അത് മതി..
    ഇനിയും വരണം.. നന്ദി..


    @ വാല്യെക്കാരന്‍..
    ഡാ പാപ്പീ..
    നിനക്ക് കവിത്തലയില്ലേലും കപിത്തലയുണ്ടല്ലോ..?
    ആ തലയീന്നല്ലേ ഈ ഐറ്റംസൊക്കെ ഇമ്പോര്‍ട്ട് ചെയ്യുന്നേ..?
    നീ ഈ പ്രദേശത്തെ പെണ്ണുങ്ങളെ കൊണ്ട് എന്നെ തല്ലിപ്പിക്കാന്‍ നോക്കാണ് ല്ലേ..?
    ങ്ഹാ..നിന്നെ ഞാന്‍ പിന്നെ കണ്ടോളാം.!!
    അത് വരെ ലാല്‍ സലാം.

    ReplyDelete
  17. പെണ്ണുങ്ങളുടെ പരദൂഷണ കമ്മിറ്റി
    കാരണം മീനെ കരിഞ്ഞുള്ളൂ ....
    പെണ്ണുങ്ങളെ അങ്ങനെയങ്ങ് കുറ്റം പറയല്ലേ...!
    കൊള്ളാം ട്ടോ..

    ReplyDelete
  18. വേവിക്കാതെ മാംസം കഴിക്കുകയല്ലേ...? അയലമീന്‍ കരിയട്ടെ അവര്‍ക്ക് വിശപ് കാണില്ല!
    സംഭവം അടിപൊളി.....

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More