Jul 14, 2011

മജ്നൂന്‍

























എനിക്കിനി
ഒരു മജീദാവാന്‍ കഴിയില്ല,
ഈ ഇടമഴക്കാലത്ത്.
കാറ്റ് തല്ലിക്കൊഴിക്കുന്ന
കണ്ണിമാങ്ങകള്‍ പെറുക്കിത്തന്ന്
നിന്നോടൊപ്പം
ഒളിച്ചുകളിക്കാന്‍..

ഒരു പക്ഷേ,
ഒരു പരീകുട്ടിയാവാനും
കഴിഞ്ഞെന്നു വരില്ലെനിക്ക്,
ഈ സന്ധ്യാനേരത്ത്.
തിരമാല താരാട്ട് പാടിത്തരുന്ന
കടപ്പുറത്തെ നനവില്‍ കിടന്ന്
നിന്നോടൊപ്പം
നക്ഷത്രങ്ങളെണ്ണിക്കളിക്കാന്‍..

എന്നാലും
ഒരു മജ്നൂനാവാം ഞാന്‍.
സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങിയ
ഈ മരുപ്പറമ്പില്‍
വെയില്‍ കേറിപ്പിടിച്ച
നിന്‍റെ നിഴലുകള്‍ക്ക് പിന്നാലെ
ഓടിനടന്ന്..
മണ്ണിന്‍റെ മാറില്‍
നിന്‍റെ കാല്‍പാദങ്ങള്‍ വരച്ചിട്ടുപോയ
സ്നേഹപ്പാടുകളെ ഇമവെട്ടാതെ
നോക്കിനിന്ന്..
പിന്നെ എത്ര ഒടിച്ചിട്ടാലും
പിന്നെയും തഴച്ച് വളരുന്ന
നിന്‍റെ ഉണങ്ങാത്ത ഓര്‍മകളില്‍
കവിത കുറിച്ച്..

12 comments:

  1. ഇന്നലെകളിലേതോ ഒരു കറുത്ത മോന്തിക്ക്
    കനവുതിങ്ങിയ എന്‍റെ കണ്ണുകളില്‍ നിന്ന് വീണുടഞ്ഞ
    ചില ഭ്രാന്തന്‍ അക്ഷരങ്ങള്‍..

    ReplyDelete
  2. "എത്ര ഒടിച്ചിട്ടാലും
    പിന്നെയും തഴച്ച് വളരുന്ന
    നിന്‍റെ ഉണങ്ങാത്ത ഓര്‍മകളില്‍ "

    ഏറെ ഇഷ്ടമായത് ഈ വരികളാണ്.

    ReplyDelete
  3. സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങിയ
    ഈ മരുപ്പറമ്പില്‍
    വെയില്‍ കേറിപ്പിടിച്ച
    നിന്‍റെ നിഴലുകള്‍ക്ക് പിന്നാലെ
    ഓടിനടന്ന്..

    ഈ ഭാഗം നന്നായി എഴുതി..എന്തോ ഒരു ദുഃഖം???

    ReplyDelete
  4. ഭ്രാന്തന്‍ അക്ഷരങ്ങളാണെന്നു പറഞ്ഞിട്ട് ഇത് കിണ്ണന്‍ കവിതയാണല്ലോ..

    ReplyDelete
  5. കവിതയും കാവ്യവും എന്താനെന്നരിയില്ലെങ്കിലും

    ഞാന്‍ ഒത്തിരി അസോടിച്ചു ..

    അല്ഭുടപ്പെട്ടു..

    സുന്ദരം ... മധുര തരം

    ReplyDelete
  6. നിന്നിലുള്ള പ്രണയം അവബോധത്തിനുള്ള സഹായമാവട്ടെ..!!
    അവിടെ നീ മജീദിലും പരീക്കുട്ടിയിലും മാത്രമായി പരിമിതപ്പെടുന്നത് ശരിയായൊരു പ്രണയമല്ല.
    എങ്കിലും, ഈ പ്രണയാക്ഷരങ്ങള്‍ക്ക് എന്‍റെ അഭിനന്ദനം.

    ReplyDelete
  7. @ സോണി.
    ആ ഇഷ്ടത്തിന് ഒരു കൊട്ട നന്ദി..

    @ മാഡ്
    ദുഖങ്ങളില്ലെങ്കില്‍ സന്തോഷങ്ങള്‍ക്ക് എന്ത് വില..?
    താങ്കസ് ഡിയര്‍..

    @ ദുബായിക്കാരന്‍
    ഭ്രാന്താവുമ്പോള്‍ പാട്ടിന് ഈണം കൂടാറില്ലേ..?!
    നന്ദി..

    @ സ്ടാഷ്‌
    "Heard melodies are sweet but those unheard are sweeter.."
    Tnx dear Jafar..

    @ നാമൂസ്‌
    പ്രണയം പരിമിതപ്പെടുത്തിയതല്ല സര്‍..
    കലാന്തരങ്ങളിലെ പ്രണയ നായകരെ വെറുതെ ഒന്ന് പ്രതിനിതീകരിക്കാന്‍ ശ്രമിച്ചുവെന്ന് മാത്രം..
    താങ്ക് യു വെരിമച്...

    ReplyDelete
  8. എന്നാലും
    ഒരു മജ്നൂനാവാം ഞാന്‍.
    സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങിയ
    ഈ മരുപ്പറമ്പില്‍
    വെയില്‍ കേറിപ്പിടിച്ച
    നിന്‍റെ നിഴലുകള്‍ക്ക് പിന്നാലെ
    ഓടിനടന്ന്..

    കൊള്ളാം വരികൾ ഇഷ്ടമായി.

    ReplyDelete
  9. പ്രണയം തട്ടിയുണര്‍ത്താന്‍ ആരെങ്കിലും ആവണം എന്നുണ്ടോ, സ്വയം ആയാല്‍ പോരേ.. :)

    എന്നാല് പരീകുട്ടിയോ കൊച്ചുമുതലാളിയോ ആവാമായിരുന്നൂ.. :)

    മജ്നു പറഞ്ഞ പ്രണയം നന്നായിരിയ്ക്കുന്നൂ...ആശംസകള്‍.

    ReplyDelete
  10. സംഗതി രസകരം തന്നെ..
    താങ്കള്‍ക്കു നല്ലൊരു ഭാവിയുണ്ട്
    കവീ
    എന്നാലും
    ഒരു മജ്നൂനാവാം ഞാന്‍.
    സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങിയ
    ഈ മരുപ്പറമ്പില്‍
    വെയില്‍ കേറിപ്പിടിച്ച
    നിന്‍റെ നിഴലുകള്‍ക്ക് പിന്നാലെ
    ഓടിനടന്ന്..
    മണ്ണിന്‍റെ മാറില്‍
    നിന്‍റെ കാല്‍പാദങ്ങള്‍ വരച്ചിട്ടുപോയ
    സ്നേഹപ്പാടുകളെ ഇമവെട്ടാതെ
    നോക്കിനിന്ന്..
    പിന്നെ എത്ര ഒടിച്ചിട്ടാലും
    പിന്നെയും തഴച്ച് വളരുന്ന
    നിന്‍റെ ഉണങ്ങാത്ത ഓര്‍മകളില്‍
    കവിത കുറിച്ച്..


    നന്നായി..

    ReplyDelete
  11. പിന്നെയും തഴച്ച് വളരുന്ന
    നിന്‍റെ ഉണങ്ങാത്ത ഓര്‍മകളില്‍
    കവിത കുറിച്ച്..
    ....നന്നായിട്ടുണ്ട് സഫീര്‍

    ReplyDelete
  12. @ മൊയ്തീന്‍ കാ
    ഒരു പാട് നന്ദി ..ആ ഇഷ്ടത്തിന്..


    @വര്‍ഷിണി
    അയ്യടി..കള്ളീ.. കളിയാക്കാണ് ല്ലേ..?
    താങ്കസ് ട്ടോ..
    ഇനിയും വരണേ..


    @ മുബഷിര്‍
    വാല്യെക്കാരാ..വേണ്ടിയില്ലായിരുന്നു..
    കാണിച്ചു തരാട്ടോ..?!
    നന്ദി..


    @വഴിമരങ്ങള്‍
    ഉണങ്ങാതിരിക്കട്ടെ ഈ അനുഗ്രഹം..എന്നും..
    നന്ദി..

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More