Jun 22, 2011

പൊട്ടുചിന്തകള്‍






















ഇറയത്ത് മഴ പെയ്തിട്ടും 
അകത്തു വെയിലാണ്,
ഈ അന്തിപ്പാതിരക്കും..!!

എനിക്കറിയാം,
ചേമ്പിലക്ക് കുളിരില്ലെന്ന്,
ഒരു കാലവര്‍ഷം മുഴുവന്‍
തോരാതെ പെയ്താലും..!?

അല്ലെങ്കിലും,
മാനം കറുക്കുമ്പോഴാണല്ലോ
അമ്പിളിക്ക് ചിരി വരുന്നത്..?

കടല്‍ കരഞ്ഞിട്ടെന്ത്,
കേള്‍ക്കാന്‍ 
തീരത്തിന് ചെവിയില്ലല്ലോ..?!

സങ്കടമില്ല,
നിലാവുദിക്കാത്ത 
ചില കറുത്ത വാവുകളിലും
വെളുത്ത കോളാമ്പിപ്പൂക്കള്‍ 
വിരിയാറുണ്ടത്രെ..!!

10 comments:

  1. ഇറയത്ത് മഴ പെയ്തിട്ടും
    അകത്തു വെയിലാണ്,
    ഈ അന്തിപ്പാതിരക്കും..!!

    നട്ടപ്പാതിരക്ക് വെയിലത്തിരുന്നിട്ടാണോ ഈ എഴുത്തൊക്കെ എഴുതിയത്..
    വെറുതെ ചോയ്ച്ചതാട്ടോ..

    അസ്സലായീണ്ട്..
    ഇതീലെ വാക്യങ്ങളൊക്കെ മനസ്സില്‍ സൂക്ഷിക്കുന്നു..
    വല്ലതും ആവശ്യം വരുമ്പോ എടുത്ത് കീറാന്‍ പറ്റും..
    അല്ല പിന്നെ.. ലേ..

    ReplyDelete
  2. എന്തോ വലിയ കാര്യമാണ് പറഞ്ഞിരിക്കുന്നതെന്ന് തോന്നുന്നു, ചെറുതിനത് കണ്ട് പിടിക്കാന്‍ പറ്റണില്ലാട്ടാ :(

    പക്ഷേണ്ടല്ലോ....വരികള്‍ നല്ലതാണ്‍. അത് സമ്മതിക്കാതെ തരമില്ല.

    നിലാവുദിക്കാത്ത ചില കറുത്ത വാവുകളിലും വെളുത്ത കോളാമ്പിപ്പൂക്കള്‍ വിരിയാറുണ്ടല്ലോ. അപ്പൊ വീണ്ടും കാണാം.

    ReplyDelete
  3. എനിക്കറിയാം,
    ചേമ്പിലക്ക് കുളിരില്ലെന്ന്,
    ഒരു കാലവര്‍ഷം മുഴുവന്‍
    തോരാതെ പെയ്താലും..!?
    ഇഷ്ടപ്പെട്ടു.

    ReplyDelete
  4. ചില അസംബന്ധങ്ങളുടെ കെട്ടുകാഴ്ചയിലായാണ് ജീവിതകലയിലെ കഥാപാത്രങ്ങളുടെ കണ്ണത്രയും..!!!

    കവിതക്കഭിനന്ദനം.

    ReplyDelete
  5. enthenkilum parayan pattumoo..
    It is great lines...
    and your thoghts alsoo,,,,
    with all wishes ..
    Your STash..

    ReplyDelete
  6. കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ.. ഇനിയും എഴുതുക.. കടലിന്റെ കരച്ചില്‍ തിര കേള്‍ക്കും വരെ ..

    ReplyDelete
  7. നല്ല അര്‍ത്ഥവത്തായ വരികള്‍.
    തുടര്‍ന്നും എഴുതുക.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  8. മനസ്സിന്‍റെ ഓരത്ത്‌ തിരയടിച്ചുവന്ന ഓര്‍മ്മകള്‍ തിരിച്ചു പോയാലും ബാക്കി വെക്കും ചിലപ്പോള്‍, അതിന്‍റെ ചില മായാത്ത നുരകള്‍..
    ചിന്തകളുടെ മാനത്ത്‌ സൂര്യനുദിക്കാത്ത കാലത്തോളം ഉണങ്ങിപ്പോവില്ല അതിന്‍റെ ഉപ്പ് ചുവ..
    അല്ലെങ്കിലും ഈ പെരുമഴക്കാലത്ത് സൂര്യനുദിച്ചിട്ട് എന്നുണങ്ങാനാണെന്‍റെ ഈ ഹൃദയതീരം..

    ഡിയര്‍ വാല്യെക്കാരന്‍ +ചെറുത്‌ + ഫൌസിയത്താ+ നാമൂസ് +സ്ടാഷ്‌ അര്‍ജുന്‍ + അശ്രഫ്കാ..

    ഏല്ലാര്‍ക്കും എന്‍റെ കൂപ്പുകൈ...

    ReplyDelete
  9. കത്തുന്ന വാക്കുകള്‍.
    സത്യം പറയട്ടെ, ഈ ഭ്രാന്തുകള്‍ എനിക്കിഷ്ടമാണ്‌.
    വരികള്‍ക്കപ്പുറമുള്ള ആക്ഷേപഹാസ്യത്തെ പുകഴ്ത്തതെ വയ്യ. ആശംസകള്‍.

    ReplyDelete
  10. കത്തുന്ന വാക്കുകള്‍. സത്യം പറയട്ടെ, ഈ ഭ്രാന്തുകള്‍ എനിക്കിഷ്ടമാണ്‌. വരികള്‍ക്കപ്പുറമുള്ള ആക്ഷേപഹാസ്യത്തെ പുകഴ്ത്തതെ വയ്യ. ആശംസകള്‍.

    Rajesh
    www.rcp12.blogspot.com

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More