കുട ചൂടിയിട്ടും
മഴ കൊള്ളുന്നത് കാണുമ്പോള്‍
സങ്കടം തോന്നാറുണ്ടെനിക്ക്,
നിന്നോട്..
പെയ്തൊഴിയുന്ന ഓര്‍മ്മകള്‍
നീരാവിയായി ഉയരുന്നു..
വീണ്ടും, മനസ്സിലെ മാനത്ത്
ഇരുണ്ട മേഘങ്ങളായി
പരിണമിക്കുന്നു..
നീ കുട നിവര്‍ത്തിയത്
മഴ കൊള്ളാതിരിക്കാനാണ്,
എന്നിട്ടും,
എന്റെ മഴയിലെങ്ങനെയാണ്
നീ നനയുന്നത്..?!
ഓര്‍മകളില്‍ കടലിരമ്പുമ്പോള്‍
മനസ്സിലെ മേഘങ്ങള്‍ക്കെങ്ങനെ
കൂട്ടിയുരസാതിരിക്കാനാവും..?
കണ്ണുകള്‍ക്ക്
മഴ പെയ്യാതിരിക്കാനും.?
ഇടക്കെപ്പോഴെങ്കിലും
എന്റെ ചുണ്ടില്‍ വിരിയാറുള്ള മഴവില്ലിന്
ഏഴു നിറങ്ങളുണ്ടാകണമെന്നില്ല.
കാരണം, നിന്നോടുള്ള പരാതിയല്ല,
എനിക്കെന്നോട് തന്നെയുള്ള
പരിഭവമാണ്..
എന്നോട് ക്ഷമിക്കൂ..
ഈ കാല വര്‍ഷം കഴിയാതെ
ഒരിക്കലുമെന്റെ കണ്ണുകള്‍
പെയ്തുതോരില്ല..
നിന്റെ കുട ഉണങ്ങില്ല..!
ഇനിയെങ്കിലും,
കുട മടക്കിവെച്ച് നീ ഇറയത്ത് കയറി നില്‍ക്കണം.
ഞാനൊന്ന് പെയ്യട്ടെ,
കണ്ണിലെ കടല്‍ വറ്റുവോളം...!!
പുറത്ത് പെരുമഴയാണ്..
ReplyDeleteമനസ്സിന്റെ ഇറയത്ത് പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ക്ക്
ഒരു ശോക സംഗീതത്തിന്റെ ഈണം..
കനവ് തിങ്ങിയ കണ്‍കോണുകളിലൂടെ
നോക്കുമ്പോള്‍ തിരമുറിയാത്ത കണ്ണീര് പുഴയില്‍
എന്റെ കടലാസുതോണി ഒഴുകിയകലുന്നത് ഞാന്‍ കാണുന്നു..
സൂപ്പർ
ReplyDeleteമഴയുടെ ദൈന്യ മുഖം.
ReplyDeleteകൊള്ളാം
ReplyDeletekolllam
ReplyDeletekollaam taa. kavithaye kuRich valye puTiyilla nnaalum bhaavanane ariyaam. nikishtaayi
ReplyDeleteപെയ്തൊഴിയുക സഫീര്‍, കവിതയിലെ കണ്ണുനീര്‍നനവ് ആരും കാണാതെ പൊവില്ല....നന്നായിരിക്കുന്നു കവിത.
ReplyDeletenannayittund safeer
ReplyDeleteന്തെത്താപ്പത് കഥ
ReplyDeleteഞമ്മള് കൊറേ ആലോയ്ച്.
ആലോയ്ചാലോയ്ച്ചു പിരാന്തായി..
പിന്നേണു കാര്യം പിടിമ്മേ കിട്ടി തൊടങ്ങ്യത്.
നന്നായിക്കുന്നു മച്ചാനെ..
ആ മനസ്സില്‍ ഇത്രത്തോളമുണ്ടെന്നു കരുതീല..
"ഇനിയെങ്കിലും,
കുട മടക്കിവെച്ച് നീ
ഇറയത്ത് കയറി നില്‍ക്കണം.
ഞാനൊന്ന് പെയ്യട്ടെ,
കണ്ണിലെ കടല്‍ വറ്റുവോളം...!!"
കാര്യമെന്തായാലും പെയ്യുക...
നന്നായി തന്നെ പെയ്യുക ....
പക്ഷെ കണ്ണിലെ കടല്‍ വറ്റിക്കരുത്
ആ കടലില്‍ നിന്നും ഇനിയുമെന്തൊക്കെയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് ..
കാറ്റും മഴയും ആര്‍ത്തലച്ചു വരുന്നുണ്ട്..
ReplyDeleteനിങ്ങള്‍ നടന്നോളൂ..
എനിക്ക് കുടയില്ല..
ഞാനീ ഇറയത്ത് കയറി നിന്നോളാം..
കാണണം..ഈ മഴ തോര്‍ന്നാലും...
എനിക്ക് വേണ്ടി മഴ നനഞ്ഞ എന്റെ
കിങ്ങിനിക്കുട്ടി + നമൂസ് കാ + അനുരാഗ് + അനോനിമസ് + ഫസലു + വഴിമരങ്ങള്‍ + ചെപ്പു + വല്യെക്കാരന്‍..എല്ലാവര്ക്കും നന്ദി..
പാവം പെയ്തോട്ട..
ReplyDeleteഒരു പക്ഷേ മാനം മടുത്ത് ആത്മാഹുതി ചെയ്കയായിരിക്കും...