May 26, 2011

കണ്ണുകള്‍

























ഓരോ ചിമ്മിത്തുറക്കലിനും
ഒരു കെട്ടു പ്രതീക്ഷകളുടെ
ഭാരമുണ്ട്..

നോട്ടങ്ങളുടെ
കുതിച്ചോട്ടത്തിനിടയില്‍
കുഴഞ്ഞുവീണു മരിക്കുന്നത്
കിതപ്പ് മാറാത്ത ചിന്തകള്‍..

കൃഷ്ണമണിയുടെ
നെടുവീര്‍പ്പുകള്‍ വരച്ചുതരുന്നത്
നെറ്റിത്തടത്തിലെ
ചുളിഞ്ഞ ഗൌരവങ്ങളെ..!!

ഉണങ്ങിയ പീളക്കുഴിയില്‍
മാറാല കെട്ടിക്കിടക്കുന്നത്‌
നരച്ച കിനാക്കളുടെ
നിലക്കാത്ത ഞരങ്ങലുകള്‍..

നനുത്ത കവിള്‍ത്തടങ്ങളില്‍
ഉപ്പുകലങ്ങിയ സ്വപ്‌നങ്ങള്‍
തോരാതെ പെയ്യാറുണ്ട് ചിലപ്പോള്‍..

എന്തൊക്കെയായാലും
ബസ്റ്റാന്റിലെ കടയോരങ്ങളില്‍
അയാള്‍ കൈ നീട്ടി യാചിക്കുന്നത്
ആ കണ്ണുകള്‍ക്ക്‌ വേണ്ടിയാണ്..!?

8 comments:

  1. തുറന്നു പിടിച്ച കണ്ണുകള്‍ സത്യമോതുന്നു.

    ReplyDelete
  2. കണ്ണുകള്‍ കഥ പറയുന്നു...നന്നായിട്ടുണ്ട്..

    ReplyDelete
  3. നന്നായിട്ടുണ്ട്..

    ReplyDelete
  4. നല്ല വരികള്‍

    ReplyDelete
  5. നല്ല വരികള്‍ ചിത്രവും വാചാലമാണ്‌

    ReplyDelete
  6. എന്നത്തെയും പോലെ നിലവാരം പുലർത്തി

    ReplyDelete
  7. ഞാന്‍ മുമ്പ് വന്നു വായിച്ചെന്നു തോന്നുന്നു , പരിചിതമായ; നല്ല വരികള്‍ ,
    കമ്മന്റിടാന്‍ മുമ്പ് മറന്നതാവാം.
    സ്വാഗതവാചകങ്ങളില്‍ ചില അക്ഷരപ്പിശകുകള്‍ കാണുന്നു
    കാലില്‍ തറച്ചെന്നു വരാം..( തറചെന്നു)
    മാഞ്ചോടുകളും (മാന്ചോടുകളും )
    എന്നിങ്ങനെ ചിലത് ..തുടക്കത്തില്‍ തന്നെ അത് കാണുമ്പോള്‍
    വായനക്കാരുടെ വിലയിരുത്തലില്‍ ധാരണപ്പിശകുകള്‍ കടന്നു കൂടിയേക്കും.
    തിരുത്തുമല്ലോ ! വീണ്ടും കാണാം -ആശംസകളോടെ

    ReplyDelete
  8. good daa. keep it up... try to keep the letters in Black Color. The colorfullness is irritating.... congratz...

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More