
നീണ്ട പാതകളെ
അളന്ന് മുറിക്കുന്നതിനിടയില്‍
ഓട്ട വീണതറിഞ്ഞില്ല,
ചെരുപ്പ്.
നെരച്ച വാറുകള്‍
അറ്റു തുടങ്ങിയിട്ടുണ്ട്.
വഴിയിലെ കയറ്റിറക്കങ്ങള്‍
പിറകോട്ടു വലിക്കുന്നത്
പൊട്ടാറായ വാറുകളിലെ
ഞരങ്ങലുകളെ.
എത്ര ഇടവഴികളാണ്
നടന്നു തീര്‍ത്തത്..?
ആയുസ്സറ്റ് വീഴും മുമ്പ്
ഇനിയുമെത്ര വഴിയമ്പലങ്ങള്‍
കയറിയിറങ്ങാനുണ്ട്..?
ആര്‍ക്കൊക്കെയോ വേണ്ടി
തേഞ്ഞു തീരാനൊരു ജന്മം!
ഒടുവില്‍ , ആര്‍ക്കും വേണ്ടാതെ
മരിച്ചു പോവാനും..!
നടന്നു തന്നെ തീര്‍ത്തേക്കാം.
അല്ലെങ്കില്‍ അയലത്തെ പിള്ളേര്‍
നെഞ്ച് കുത്തിക്കീറും.!
പിന്നെയുള്ള ജീവിതം
ഉരുണ്ട് തീര്‍ക്കേണ്ടി വരും..!!