Aug 9, 2011

ഹിരോഷിമ കരയുകയാണ്..















അന്നൊരിക്കലാണ്
ചെകുത്താന്‍റെ കണ്ണുകളിലെ
‍കൃഷ്ണമണികള്‍
നരകക്കിണറുകളായത്.
അവനിയുടെ ഗര്‍ഭപാത്രത്തില്‍
കുള്ളനും കുറിയവനും
പൊട്ടിച്ചിതറിയത്‌.
ഹിരോഷിമ മുതല്‍
ഫുക്കുഷിമ വരെ മണ്ണും മനസ്സും
വാടിക്കരിഞ്ഞത്..!

അന്നാണ്,
അഹങ്കാരത്തിന്‍റെ വിഷപ്പുക
സമുദ്രങ്ങള്‍ ഊറ്റിക്കുടിച്ചത്.
ആര്‍ത്തിയുടെ കരിനാവുകള്‍
ആകാശം നക്കിത്തുടച്ചത്.
ഹൃദയശൂന്യതയുടെ  ശവക്കൂനകള്‍
മാമലകളായത്..!

അന്നാണ്,
കറുത്ത നിഴലുകള്‍
പിന്നെയും കരിഞ്ഞുണങ്ങിയത്.
ഘടികാരസൂചികള്‍ നിലച്ചത്.
പാറക്കല്ലുകള്‍ ഉരുകിയൊലിച്ചത്.
പകലിന് പാതിരാവിന്‍റെ
നിറം വന്നത്..!

അന്ന് തന്നെയാണ്,
മരിച്ച ഇന്നലെകള്‍
ഒരിക്കലും മരിക്കാത്ത
നാളെകളായത്..!!

20 comments:

  1. നല്ല മൂര്‍ച്ചയുള്ള വരികള്‍.
    പ്രതിഷേധത്തിന്‍റെ കവി ഭാഷ
    ഇഷ്ടായി
    ആശംസകള്‍

    ReplyDelete
  2. നന്നായി..
    എത്ര നിരപരാധികളെ കൊന്നിട്ടും ഇവർക്കൊന്നും മതിയാകുന്നില്ല.. പുതിയ ഇരകളെ തേടി, പുതിയ മേച്ചിൽ പുറങ്ങൾ തേടി അവർ യാത്ര തുടരുന്നു...

    ആശംസകൾ

    ReplyDelete
  3. ചുരുങ്ങിയ വാക്കുകളില്‍ ഹിരോഷിമയിലെയും നാഗസാക്കിയിലെയും രക്തസാക്ഷികളോട് നീതി പുലര്‍ത്തി. അവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു.

    ReplyDelete
  4. മരിച്ച ഇന്നലെകള്‍
    ഒരിക്കലും മരിക്കാത്ത
    നാളെകളായത്..!!


    നാളെകൾ മരിക്കാതെയിരിക്കട്ടെ.

    ReplyDelete
  5. താങ്കള്‍ കുറഞ്ഞ വരികളുലൂടെ വിവരിച്ചു
    ഒരു സമൂഹത്തെ മൊത്തം കരിച്ചും ഇന്നും യെരിക്കുന്ന ആ ദിവസം നമുക്ക് കറുപ്പാണ്
    ആശംസകള്‍

    ReplyDelete
  6. ഈ ശക്തമായ വരികള്‍ക്ക് എന്‍റെ
    ആശംസകള്‍.

    ReplyDelete
  7. """അന്ന് തന്നെയാണ്,
    മരിച്ച ഇന്നലെകള്‍
    ഒരിക്കലും മരിക്കാത്ത
    നാളെകളായത്..!!"""

    ഭീകരമായ ആ ഓര്‍മ്മകള്‍
    മരിക്കാത്ത ഓര്‍മകളായി ഇന്നും ശേഷിക്കുന്നു..
    വരികളിലെ മൂര്‍ച്ച ഒത്തിരി ഇഷ്ടായി..
    പിന്നെ ഒരല്പം അസൂയയും ..

    രക്ത സാക്ഷികള്‍ സിന്ദാബാദ്‌ ...
    ദുരന്ദങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ ..
    ഓര്‍മ്മകള്‍ മരിക്കാതെയും..

    ReplyDelete
  8. നന്നായിട്ടുണ്ട് ..
    തലമുറകള്‍ വന്നു പോയിട്ടും ...
    ഹിരോഷിമ കരയുകയാണ് ...
    അഹങ്കാരവും ആര്‍ത്തിയും
    ഹൃദയ ശൂന്യതയും നക്കിത്തുടച്ച
    ലോകത്ത് ...ഇന്നും...
    അലയടിക്കുന്ന രോദനം ....
    എല്ലാ നന്മകളും ....

    ReplyDelete
  9. തീഷ്ണമായ വാക്കുകള്‍.. ഹൃദയം നിറഞ്ഞ ആശംസകള്‍..

    ReplyDelete
  10. തീക്ഷ്ണമായ വരികള്‍..അഭിനദ്ധങ്ങള്‍

    ReplyDelete
  11. എന്റെ പേര് സദാക്കോ..
    സദാക്കോ സുസുക്കി.

    ഹിരോഷിമയായിരുന്നു എന്റെ നാട്..
    എനിക്കും നിങ്ങളുടെ കുട്ടികളുടേതിനേക്കാള്‍ വലിയ സ്വപ്നങ്ങളുണ്ടായിരുന്നു..
    ഇന്നലെ വരെ ഇവിടുത്തെ തെരുവോരങ്ങളില്‍ നിങ്ങളിലൊരുവളായി ഞാനും ഉണ്ടായിരുന്നു.
    ഇവിടുത്തെ ഓരോ പുല്‍നാമ്പും ഇത് വരെ എന്റേതായിരുന്നു.

    ഇന്ന് ..
    ഞാനില്ല..
    എന്റെ നിറഞ്ഞ സ്വപ്നങ്ങളില്ല..
    എല്ലാം അവരെടുത്തു...
    എന്നെ കൊന്നു..
    എന്നിട്ട് എന്റെ ഹൃദയവും സ്വപ്നവും തിന്നവരെയാണ് നിങ്ങളിപ്പോള്‍ ആരാധിക്കുന്നത്....

    നല്ല തീക്ഷ്ണമായ വരികള്‍..
    സ്വപ്‌നങ്ങള്‍ ബാക്കിയാക്കി പോയ സദാക്കൊ ഈ വരികളില്‍ കത്തി ജ്വലിച്ചു നില്‍ക്കുന്നു..

    ReplyDelete
  12. സൂപ്പറ് ട്ടൊ...വളരെ നന്നായി രചിച്ചിരിക്കുന്നു...മനസ്സിനെ തൊട്ടു കവിത...ആശംസകള്‍...

    ReplyDelete
  13. ക്രിഷ്ണമണികളില്‍ നരകപാതാളഗര്‍ത്തങ്ങളൊളിപ്പിച്ച ചെകുത്താന്‍മാര്‍ക്ക് സ്തുതി.....നരകവാതായനങ്ങള്‍ മലര്‍ക്കെ തുറന്ന് നീലഗ്രഹത്തെ നാളെയില്‍നിന്ന് വിളിച്ചിറക്കി പോകുവോളം,..
    സഫീര്‍ എന്റെകൂടി അഭിവാദ്യ ഗര്‍ജ്ജനങ്ങള്‍....
    കവിത വളരെ ഇഷ്ട്പെട്ടു...

    ReplyDelete
  14. ഇന്നും ആ ഹിരൊഷിമയിൽ ആ ലൊകം നടുക്കിയ സംഭവം കെടാത്ത തീ പൊലെ അവിടെ ആളീ കത്തുന്നു .അത്യാഗ്രഹത്തിന്റെ രക്തസാക്ഷി മടണ്ഡപമാണൂ.

    ReplyDelete
  15. @@@
    ചെറുവാടി + നസീഫ് + മാഡ് +
    ജാബിര്‍ + ഷാജു + അഷ്‌റഫ്‌ +
    ശ്ടാഷ്‌ + നന്ദിനി + ജെഫു +
    ദുബായിക്കാരന്‍ + വാല്യെക്കാരന്‍ +
    അനശ്വര + വഴി മരങ്ങള്‍ + കൃഷ്ണേന്ദു...

    നന്ദി ..കൂട്ടരേ.. നന്ദി..
    ഈ നിറഞ്ഞ സ്നേഹത്തിന്..

    പിന്നെ,
    യാങ്കിയമ്മാവന്റെ കോപ്രായത്തരങ്ങള്‍ക്കെതിരെ
    വികാരങ്ങളുടെ ബോംബര്‍ വിമാനങ്ങളില്‍ നിന്ന്
    പ്രതിഷേധത്തിന്റെ സ്കഡ് മിസൈലുകളെയ്ത
    നിങ്ങളുടെ മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍ക്ക്....

    നിങ്ങള്‍ക്കന്റെ സ്നേഹവന്ദനങ്ങള്‍..

    ReplyDelete
  16. വരികളില്‍ കുപ്പിച്ചില്ലുകള്‍ തറഞ്ഞിരിക്കുന്നു...
    അവയില്‍നിന്ന് ചോരപൊടിയുന്നു...

    ReplyDelete
  17. ക്ഷണം സ്വീകരിച്ചെത്തിയതാണീ കുടിലില്‍ ! ഇറങ്ങിപ്പോവനും തോന്നുന്നില്ലല്ലോ ! വാക്കുകളുടെ ആതിഥ്യം ഏറെ ഇഷ്ടപ്പെട്ടു !

    ReplyDelete
  18. @ സോണി
    മൂര്‍ച്ചയുള്ള ഈ അഭിനന്ദനത്തിന്..
    നിറഞ്ഞ സ്നേഹത്തിന്..

    @ ഹൈഫ
    വിളിച്ചിട്ടാണെലും വന്നു അനുഗ്രഹിച്ചതിന് ഒരായിരം നന്ദി.
    ഇനിയും വരില്ലേ, വിളിക്കാന്‍ കാക്കാതെ..

    ReplyDelete
  19. വന്നപ്പോള്‍ കീയടക്കിയല്ലോ ഈ വരികള്‍ എന്നെ...
    കവിതകള്‍ വിരിയട്ടെ ഇനിയും ഈ തൂലികകളില്‍ ...
    -------------------------------------
    അവളെന്നെ വിളിച്ചിരുന്നു !!
    അവളുടെ വാക്കുകള്‍ പിഴക്കുന്നുണ്ടാര്‍ന്നു!!
    അവളുടെ മനസ്സിലെ വിങ്ങല്‍ കാണാന്‍ ഞാന്‍ അടുത്ത് വന്നു,
    അവള്‍ തേങ്ങുകയായിരുനെന്നു ഇന്നാണ് ഞാന്‍ അറിഞ്ഞത്...
    ----------------------------------------------------------------------

    ReplyDelete
  20. യൂനുസ്കാ ...താങ്ക്യു...
    ഇനിയും കാണണേ...

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More