Feb 20, 2011

പ്രവാചകന്‍














അജ്ഞ്താ പഥങ്ങളില്‍
വിളക്ക് കൊളുത്തിയത്‌,
വിജ്ഞാന സരിത്തുകള്‍
നിറചൊഴുക്കിയതും..

ഇരുട്ടിന്‍റെ ഇരവുകളില്‍
ചന്ദ്രികയുദിപ്പിച്ചത്,
പൊള്ളുന്ന പകലുകളെ
ഊതിത്തണ്പ്പിച്ചതും..

കരയുന്ന കണ്ണുകളുടെ
നിനവുകളോപ്പിയത്,
കറുപ്പിന്‍റെ കായങ്ങളെ
കൈ കോര്‍ത്ത്‌പിടിച്ചതും..

കനിവറ്റ കല്കാമ്പുകള്‍
മഞ്ഞായി പെയ്യിച്ചത്..
കല്‍മഷക്കടലായങ്ങള്‍
പാലാഴിയാക്കിയതും..

പൊരിയുന്ന മരുപ്പറമ്പില്‍
മരുപ്പച്ച മുളപ്പിച്ചത്,
നീരരണ്ട മാനസങ്ങളില്‍
സാന്ത്വനം വര്‍ഷിച്ചതും..

കുഴിച്ചുമൂടിയ സ്ത്രീത്വങ്ങളെ
കൈ പിടിച്ചുയര്‍ത്തിയത്,
പീഡനക്കടലിലലഞ്ഞവര്‍ക്ക്
പിടിവള്ളിയായതും..

ഉണങ്ങിയ ഹൃദയവല്ലികളില്‍
സ്നേഹപ്പൂക്കള്‍ വിരിയിച്ചത്,
കത്തുന്ന യീ നരക ദ്വീപില്‍
സ്വര്‍ഗ്ഗ ഗേഹം പണിതതും..

പ്രപഞ്ച ശ്രേഷ്ഠരാം
പ്രവാചകപ്രേഷടരെ..
സ്മര്യമാണിന്നുമെന്‍
മാനസപ്രസൂനമേ..

അസശ്വരമാം ആ സ്മൃതികള്‍ സമക്ഷം
നമശശതം.....പരശശതം..

4 comments:

  1. ഉണങ്ങിയ ഹൃദയവല്ലികളില്‍
    സ്നേഹപ്പൂക്കള്‍ വിരിയിച്ചത്,
    കത്തുന്ന യീ നരക ദ്വീപില്‍
    സ്വര്‍ഗ്ഗ ഗേഹം പണിതതും

    വളരെ സുന്ദരമായ വരികള്‍..
    സ്നേഹത്തിന്റെ നീരുരവയായി ഈ മണ്ണില്‍ അവതരിച്ച,
    അന്തകാരങ്ങല്കിടയില്‍ പുതു വെളിച്ചത്തിന്റെ തിരി തെളിച്ച പുണ്യ റസൂലിന്റെ പാവന ശ്രേഷ്ടതകല്ക് മുമ്പില്‍ ഈ വരികള്‍ നമുക്ക്‌ സമര്പിക്കം..

    ReplyDelete
  2. നല്ല വരികള്‍ സഫീര്‍ ..
    നബിദിനാശംസകള്‍

    ReplyDelete
  3. "..അജ്ഞ്താ പഥങ്ങളില്‍
    വിളക്ക് കൊളുത്തിയത്‌,
    വിജ്ഞാന സരിത്തുകള്‍
    നിറചൊഴുക്കിയതും.."

    ഇഷ്ടായി.
    ആശംസകളോടെ..പുലരി

    ReplyDelete
  4. നല്ല വരികള്‍..
    ശരിക്കും പുളകമണിഞ്ഞു,..
    കുറെ കാലമായി വന്നിട്ട്..
    ഓരോരോ തിരക്കുകള്‍..ക്ഷമിയണ്ണാ....

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More